ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ നടിയായിരുന്നു നവ്യ നായര്‍. ചിത്രം നന്ദനത്തിലെ ബാലാമണിയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ വിവാഹം ശേഷം താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
സിനിമയില്‍ സജീവമല്ലെങ്കിലും ഫിറ്റ്നസിനോടു നടി നവ്യ നായര്‍ കട്ട് പറയുന്നില്ല. തന്റെ വര്‍ക്ക് ഔട്ട് വീഡിയോ സമൂഹാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുകയാണ് നവ്യ. ജിമ്മില്‍ ക്രോസ്ഫിറ്റ് ചെയ്യുന്ന വീഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്. ഇതില്‍ രസകരമായ കമന്റുകളുമുണ്ട്. മിസ് പോഞ്ഞിക്കര, ഫീമെയ്ല്‍ മമ്മൂട്ടി തുടങ്ങിയ കമന്റുകളും ചിലര്‍ ഇട്ടിരിക്കുന്നു. ഇത്രയ്ക്കു മെലിയേണ്ടെന്നു ചിലര്‍. നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ പറയുന്നു. ഏകദേശം ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നു താനെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പായി നവ്യ എഴുതി.
മലയാളചിത്രം ‘ഇഷ്ടം’ ത്തിലൂടെ പ്രേക്ഷക മുന്നില്‍ എത്തിയ നവ്യ 2002 ല്‍ പുറത്തിറങ്ങിയ നന്ദനം ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചു. പിന്നീട് 2005ല്‍ പുറത്തിറങ്ങിയ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. അന്‍പതിലധികം മലയാളചിത്രങ്ങളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്.
Discussion about this post