ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നവരാണ് സിനിമാ താരങ്ങള്‍. ജീവിതവുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും താരങ്ങള്‍ അവരുടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ അതിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നവരും കുറവല്ല. പല താരങ്ങളും ചിലരുടെ അപമാനങ്ങള്‍ക്ക് ഇരയാവാറുണ്ട്. ഇപ്പോഴത്തെ ഇര നടി അനു സിതാരയാണ്.
ഇസ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രത്തിന് താഴെയാണ് വിമര്‍ശനവുമായി ഒരാള്‍ എത്തിയിരിക്കുന്നത്. ”നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ” എന്നായിരുന്നു വിമര്‍ശകന്‍ കമന്റ് രൂപേണ കുറിച്ചത്. ഇതിനു മറുപടിയും നല്‍കാന്‍ അനു സിതാര മറന്നില്ല. കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരം നല്‍കിയത്.
‘നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന്‍ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിതാര നല്‍കിയ മറുപടി. നിരവധി പേര്‍ താരത്തെ പിന്തുണച്ച് രംഗത്തത്തി. ഇത്തരത്തിലുള്ളവന്മാര്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കണമെന്നായിരുന്നു പലരും കുറിച്ചത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.
Discussion about this post