ഇന്ത്യയുടെ അയേണ്‍ ലേഡി ഇന്ദിരാഗാന്ധിയായി വിദ്യാ ബാലന് എത്തുന്നു. സിനിമയ്ക്ക് പകരം വെബ് സീരീസ് ആണ് ഒരുങ്ങുന്നത്. ആദ്യമായാണ് താരം ഒരു വെബ് സീരീസ് ചെയ്യുന്നത്. റിതേഷ് ബത്രയാണ് ഇതിന്റെ സംവിധാനം. സാഗരിക ഘോസെ എഴുതിയ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ പ്രശസ്തമായ പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്.
നേരത്തേ തന്നെ വിദ്യാ ബാലന് പുസ്തകം സിനിമയാക്കാനമുള്ള അവകാശം സ്വന്തമാക്കിയിരുന്നു. ‘നിരവധി തയ്യാറെടുപ്പുകള്‍ നടത്തേണ്ട ഒരു വര്‍ക്കാണിത്, ഇനി അധികം കാലം ആവശ്യമില്ലെന്നു വിചാരിക്കുന്നു’ എന്നാണ് താരം വെബ് സീരിസില്‍ അഭിനയിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്.
വിദ്യാ ബാലന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയുടെ ചൊവ്വാപര്യവേഷണം പ്രമേയമാക്കി ഒരുക്കിയ ‘മിഷന് മംഗള്‍’ ആണ്. ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ ഒരു ശാസ്ത്രജ്ഞയായാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post