മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ ടീസര്‍ ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തികവിജയമായ ‘ലൂസിഫറി’ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ‘ഇട്ടിമാണി’.
നേരത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ കണ്ണിറുക്കി ചിരിക്കുന്ന ഫോട്ടോയും ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള ചിത്രവും വൈറലായിരുന്നു.
തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാര്, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന്, ഒടിയന് തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകന്.
Discussion about this post