തമിഴ്- മലയാളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും വന്ന് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് സമുദ്രക്കനി. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നാടോടികള്‍, അപ്പ , നിമിര്‍ന്തു നില് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് സമുദ്രക്കനി.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. നേരത്തേ ശിക്കാര്‍, ഒപ്പം എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
‘മോഹന്‍ലാല്‍ സാറിനായി കുറച്ച് സബ്ജക്ടുകള്‍ തന്റെ മനസ്സിലുണ്ട്. താമസിക്കാതെ തന്നെ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമാകുമെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഒരു യൂണിവേഴ്സല്‍ ആക്ടറായത് കൊണ്ട് മലയാളത്തിലോ തമിഴിലോ ഏത് ഭാഷയിലും ചിത്രമെടുക്കാന്‍ കഴിയും’ എന്നാണ് അഭിമുഖത്തില്‍ സമുദ്രക്കനി പറഞ്ഞത്.
Discussion about this post