സൗബിന്‍ സാഹിര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘അമ്പിളി’. തീയ്യേറ്ററുകളില്‍ ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. വളരെ വ്യത്യസ്തമായ കഥാപാത്രത്തെ ആണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ചത്. താരത്തിന് മികച്ച അഭിനന്ദനം നേടി കൊടുത്ത കഥാപാത്രം കൂടിയാണിത്. ഇപ്പോഴിതാ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൗബിന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് വ്യക്തമാക്കിയത്.
ചിത്രത്തില്‍ വളരെ ബലംപിടിച്ചാണ് അമ്പിളിയുടെ നടപ്പെല്ലാം ചെയ്തുതുടങ്ങിയത്. കൈകള്‍ ഇറുക്കിപ്പിടിച്ച് കാലുകളെല്ലാം ബലംപിടിച്ച് പ്രത്യേക നടപ്പിലൂടെയാണ് ആ കഥാപാത്രം ചെയ്യാന്‍ തുടങ്ങിയത്. കുറേനേരം അങ്ങനെ ചെയ്തപ്പോള്‍ തന്നെ ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. ഇതിനിടയില്‍ ഷൂട്ടിങില്‍ ഒരു ഗ്യാപ്പും വന്നിരുന്നു. ഒരിടവേള കഴിഞ്ഞ് ഷൂട്ടിങ് വീണ്ടും തുടങ്ങിയപ്പോള്‍ അമ്പിളി ആവാന്‍ വേണ്ടി പിന്നെയും കുറെ ശാരീരികവേദനകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വേദന സഹിക്കാനാകാതെ ഉഴിച്ചില്‍ വരെ നടത്തേണ്ട അവസ്ഥവരെയുണ്ടായി എന്നാണ് സൗബിന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
പുതുമുഖ താരം തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. നസ്രിയയുടെ സഹോദരന്‍ നവീന്‍, ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post