ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറില്‍ ഒരാളാണ് പ്രിയദര്ശന്. അദ്ദേഹത്തിന്റെ മകള്‍ കല്യാണി പ്രിയദര്ശന് അമ്മ ലിസിയുടെ പാത തുടര്‍ന്ന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെലുങ്ക് ചിത്രത്തിലൂടെ ആണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അച്ഛന് പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് താരം.
എന്നാല്‍ ഇനി അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കല്യാണി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കല്യാണി തന്റെ നിലപാട് വ്യക്തമാക്കിയത്.
‘എനിക്ക് അച്ഛന്റെ ഒപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഒട്ടും ആഗ്രഹമില്ല. ഏതാണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു ഞാന്‍. സെറ്റ് മുഴുവനും എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാം. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന് മൈക്ക് പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരു വരി പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ഇരുവര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നെനിക്ക് മനസ്സിലായി. എന്റെ ആദ്യ ഷോട്ടിന് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുണ്ടായിരുന്നു’ എന്നാണ് കല്യാണി അഭിമുഖത്തില്‍ പറഞ്ഞത്. മരയ്ക്കാറിലെ വേഷം അച്ഛനോട് ചോദിച്ചു വാങ്ങുകയായിരുന്നെന്നും കല്യാണി പറഞ്ഞു.
Discussion about this post