തിരുപ്പതി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ 56-ാം ജന്മദിനത്തില് മകള്‍ ജാന്‍വി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദക്ഷിണേന്ത്യന്‍ വേഷമായ ലെഹങ്ക സാരിയണിഞ്ഞാണ് ജാന്‍വി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ താരത്തിന്റെ ആരാധകരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീദേവിയുടെ ജന്മദിനത്തില്, ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മ, ഐ ലവ് യൂ’ എന്ന അടിക്കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ശ്രീദേവിയുടെ ചിത്രം ജാന്‍വി പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post