മലയാളികള്‍ ഇന്നും മനസില്‍ കൊണ്ടു നടക്കുന്ന ചിത്രമാണ് ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിറങ്ങിയ പവിത്രം. ചിത്രത്തിലെ മോഹന്‍ലാലിന്റെ ‘ചേട്ടച്ഛന്’ എന്ന കഥാപാത്രം മലയാളികള്‍ ഉള്ളടത്തോളം മറക്കില്ല. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പറയുകയാണ് ടികെ രാജീവ് കുമാര്‍.
‘ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ചേട്ടച്ഛന് സമനില തെറ്റിപ്പോകുന്നതാണ് സീന്‍. ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. പിന്നെ എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാന്‍ ദേ ഇത്രയേ കാണിക്കൂ. എന്നിട്ട് പല്ല് ഇറുമ്മി എന്നെ കാണിച്ചു. അതുമതിയെന്ന് ഞാനും പറഞ്ഞു. പവിത്രം റിലീസ് ചെയ്ത ദിവസം പ്രമുഖ സൈക്യാട്രിസ്റ്റ് ആയ ഡോ.സ്വരരാജ മണി എന്നെ ഫോണില്‍ വിളിച്ചു.
ഒരു വ്യക്തി മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ സൂചനയാണ് പല്ലിറുമ്മല്‍. ശരീരത്തിന്റെ ചലനം അസ്വാഭാവികമാകും. ആ മാനറിസം ലാല്‍ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് എന്നാണ് അദ്ദേഹം
എന്നോട് പറഞ്ഞത്. സത്യത്തില്‍ അദ്ദേഹത്തിന്റെ ആ വാക്കുകള്‍ കേട്ട താന്‍ അത്ഭുതം കൊണ്ട് നിശബ്ദനായി പോയി’ എന്നാണ് ടികെ രാജീവ് കുമാര്‍ പറഞ്ഞത്.
Discussion about this post