ജെറുസലേമില്‍ ചുവന്ന പശുക്കിടാവ് പിറന്നു: ബൈബിള്‍ പ്രകാരം ലോകാവസാനത്തിന്റെ സൂചനയെന്ന് മതപുരോഹിതര്‍

Red Cow,Bible

ജെറുസലേം: ചുവന്ന പശുക്കുട്ടിയുടെ ജനനത്തോടെ ലോകത്ത് വീണ്ടും ലോകാവസാന പ്രവചനങ്ങള്‍ ഉയരുകയാണ്. കാലാകാലങ്ങളായി നിരവധി പേര്‍ പല പ്രവചനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭയം ജനിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ലോകാവസാന മുന്നറിയിപ്പുമായി ചിലര്‍ മുന്നോട്ട് വന്നിട്ടുണ്ട്. 2000 വര്‍ഷങ്ങള്‍ക്കിടെ ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഇവര്‍ മുന്നറിയിപ്പേകുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പശുക്കുട്ടി ജെറുസലേമില്‍ പിറക്കുന്നതെന്നും അത് ബൈബിളില്‍ പ്രവചിച്ചത് പോലുള്ള ലോകാവസാനത്തിന്റെ ലക്ഷണമാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് പ്രവചിക്കപ്പെട്ടിരുന്നുവെന്നും പുതിയ ലോകാവസാന പ്രവചനത്തെ പിന്തുണക്കുന്നവര്‍ എടുത്ത് കാട്ടുന്നു. ഈ പശുക്കുട്ടിയുടെ പിറവിയോടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പ്രവചിക്കുന്നു.

ജെറുസലേമില്‍ കഴിഞ്ഞ മാസം അവസാനമാണ് ചുവന്ന പശുക്കുട്ടി പിറന്നത്. ജെറുസലേം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപരമായ സംഘടനയായ ദി ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും വിശുദ്ധ പുസ്തകങ്ങളില്‍ പ്രവചിച്ചിരിക്കുന്ന ലോകാവസാന പ്രവചനത്തിലേക്ക് നയിക്കുന്ന പശുക്കുട്ടിയാണിതെന്ന മുന്നറിയിപ്പ് ശക്തമായതിനെ തുടര്‍ന്നായിരുന്നു ഈ പരിശോധന. ബൈബിളിലെ 19ാം അധ്യായത്തില്‍ ദൈവം മോശയോടും ഇസ്രയേലുകാരോടും ന്യൂനതകള്‍ ഇല്ലാത്ത ചുവന്ന പശുക്കുട്ടിയെ കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നുണ്ട്.

ക്ലീന്‍സിങ് സെറിമണിയുടെ ഭാഗമായിട്ടാണീ ആവശ്യം ദൈവം മുന്നോട്ട് വച്ചിരുന്നത്. ചുവന്ന പശുക്കുട്ടിയെ ബലികൊടുത്ത് മാത്രമേ ജെറുസലേമില്‍ മൂന്നാമത് ദേവാലയം പണിയാനാവൂ എന്നും ഈ ബൈബിള്‍ ഭാഗം വിശദീകരിക്കുന്നു. ഇതിനെ തുടര്‍ന്നാവാം മിശിഹായുടെ തിരിച്ച് വരവും ജഡ്ജ്‌മെന്റ് ഡേയും അരങ്ങേറുന്നതെന്നും ചില ദൈശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നുണ്ട്. ഇതിന് മുമ്പ് ഇവിടെ പിറന്ന നിരവധി ചുവന്ന പശുക്കുട്ടികളുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം എന്തെങ്കിലും തകരാറുകളുണ്ടായിരുന്നുവെന്നും അതിനാല്‍ അവയൊന്നും ബൈബിള്‍ പ്രവചനം നടപ്പിലാക്കാന്‍ പര്യാപ്തമല്ലായിരുന്നുവെന്നുമാണ് സൂചന.

എന്നാല്‍ ഇപ്പോള്‍ പിറന്നിരിക്കുന്ന ചുവപ്പ് പശുക്കുട്ടിക്ക് തകരാറുകളൊന്നുമില്ലാത്തതിനാല്‍ ഈ പശുക്കുട്ടിയില്‍ ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് താല്‍പര്യമേറെയുണ്ട്. ജന്മനാ യാതൊരു തകരാറുമില്ലാത്ത ശുദ്ധമായ ചുവപ്പിലുള്ള പശുക്കുട്ടിയാണിതെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തിയിരിക്കുന്നത്. ജെറുസലേമിലെ വിശുദ്ധ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതിനായി 1987ലായിരുന്നു ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടിരുന്നത്. പുതിയതായി പിറന്നിരിക്കുന്ന ചുവന്ന പശുക്കുട്ടിയെ തന്റെ പ്രവചനം നടപ്പിലാക്കുന്നതിനായി മിശിഹാ തയ്യാറാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)