പ്രവാസികള്‍ക്ക് ഇരുട്ടടിയായി സ്വദേശിവത്കരണം..! മൂന്ന് ഘട്ടങ്ങളിലായുള്ള പന്ത്രണ്ട് മേഖലകളിലെ സ്വദേശിവത്കരണം ചൊവ്വാഴ്ച ആരംഭിക്കും

pravasi,emigration,soudi

സൗദി: സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. ആദ്യം പന്ത്രണ്ട് മേഖകളിലാണ് സ്വദേശിവത്കരണം നടക്കുക. ഇതിന്റെ ഭാഗമായി
കര്‍ശന പരിശോധനക്കും സ്‌ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്.

മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖലകളിലാണ് സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടം ചൊവ്വാഴ്ച തുടങ്ങും. എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് അനുപാതം. മലയാളികള്‍ കൂടുതലുള്ള മിഠായി കടകളിലെ സ്വദേശിവത്കരണം അവസാന ഖട്ടത്തിലാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)