കേരളമണ്ണില്‍ ഇലക്ട്രിക്ക് ബസ് സൂപ്പര്‍ഹിറ്റ്: മറ്റ് ബസുകള്‍ വരുത്തിവെക്കുന്ന നഷ്ടതുകയോളം ലാഭം കൊയ്ത് ഇ-ആനവണ്ടി: നട്ടെല്ലൊടിഞ്ഞ കെഎസ്ആര്‍ടിസിക്ക് തച്ചങ്കരിയുടെ ചികിത്സ ഫലം കാണുന്നു

ebus,ksrtc,tomin thachankiri

തിരുവനന്തപുരം: നട്ടെല്ലൊടിഞ്ഞ കെഎസ്ആര്‍ടിസി ബസിന് തച്ചങ്കരിയുടെ ചികിത്സ ഫലം കാണുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയതായി നിരത്തിലറങ്ങിയ ഇലക്ട്രിക്ക് ബസ് പ്രതീക്ഷിച്ചതിലും ലാഭം കൊയ്തുവെന്നാണ് കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്ന വിവരം. 18 ദിവസങ്ങളിലായി കേരളത്തിലെ വിവിധ നിരത്തുകളിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച ഇലക്ട്രിക്ക് ബസുകള്‍ കൂടുതല്‍ രംഗത്തിറക്കാനാണ് തീരുമാനം.

പരീക്ഷണ ഓട്ടത്തിലെ ആദ്യത്തെ രണ്ട് ദിവസം കൊണ്ട് മാത്രം 14,115 രൂപയുടെ ലാഭമാണ് ഇലക്ട്രിക്ക് ബസ് മാത്രമായി ഉണ്ടാക്കിയത്. പ്രതിദിനം 7000 രൂപയുടെ നേട്ടമെന്നത് ഇന്നത്തെ കെഎസ്ആര്‍ടിസിയുടെ അവസ്ഥയെ സംബന്ധിച്ച് വലിയ കാര്യമാണ്. മറ്റുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ 7422 രൂപയോളം നഷ്ടം വരുത്തിവെക്കുന്ന സാഹചര്യത്തില്‍ പുതിയ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇലക്ട്രിക്ക് ബസുകളില്‍ മുഴുവന്‍ ചാര്‍ജ് കൊണ്ട് 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വരെ വേഗതയും കൈവരിക്കാന്‍ കഴിയും. ഘട്ടം ഘട്ടമായി 300ഒളം ബസുകള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിരവധി അന്തരാഷ്ട്ര കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നകിനാല്‍ ടെന്‍ഡര്‍ വിളിക്കാനുള്ള തയാറെടുപ്പിലാണ് കെഎസ്ആര്‍ടിസി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)