ഒരു വര്‍ഷംകൊണ്ട് എഴുതിയത് 11 പിഎസ്‌സി പരീക്ഷകള്‍; ഉറപ്പിച്ചത് 11 സര്‍ക്കാര്‍ ജോലികള്‍; യുവാക്കള്‍ക്കിടയില്‍ താരമായ എല്‍ദോയുടെ വിജയവീഥി ഇങ്ങനെ..!

kerala,eldo,psc exam,lndia

യുവാക്കള്‍ക്കിടയിലേക്ക് ഇതാ ഒരു മാതൃകാ പുരുഷന്‍.. പിഎസ്‌സി പരീക്ഷ എഴുതാനുള്ള പ്രായം 36 എന്നാല്‍ ഈ വിരുതന്‍ പരീക്ഷ എഴുതണമെന്ന് ആഗ്രഹിക്കുന്നത് തന്റെ 34മത്തെ വയസില്‍. എല്‍ദോ ഏലിയാസിന്റെ കഥ ഇങ്ങനെ;

കെമിസ്ട്രിയില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കെയാണ് എല്‍ദോ ഏലിയാസിനു സര്‍ക്കാര്‍ ജോലി വേണമെന്ന ആഗ്രഹമുണ്ടായത്. വെറും ഒരു വര്‍ഷംകൊണ്ട് എഴുതിയതു 11 പരീക്ഷകള്‍, എല്ലാം വിജയിച്ചു. ഒരു വര്‍ഷത്തിനിടെ 11 ജോലി എന്നര്‍ഥം.

റിസര്‍ച് അസിസ്റ്റന്റ് (ഫിഷറീസ്) ലിസ്റ്റില്‍ റാങ്ക് മൂന്നായിരുന്നു. സയന്റിഫിക് അസിസ്റ്റന്റ് ലിസ്റ്റില്‍ അഞ്ച്. ഇഷ്ട ജോലിയായി മനസ്സിലുണ്ടായിരുന്ന സയന്റിഫിക് അസിസ്റ്റന്റ് തസ്തികയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്നിരിക്കുകയാണു കോതമംഗലം കോട്ടപ്പടി സ്വദേശിയായ എല്‍ദോ. അതുവരെ എംജി സര്‍വകലാശാലയില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായിരുന്നു.

അധികയോഗ്യത കയ്യില്‍വച്ച് ജോലി കിട്ടാതെ നടക്കുന്നവര്‍ ശ്രദ്ധിക്കുക. അധികയോഗ്യതകള്‍ ഒരിക്കലും തടസ്സമല്ല; കോളജ് അധ്യാപക യോഗ്യതാപരീക്ഷയായ 'നെറ്റി'നു നടത്തിയ തയാറെടുപ്പുകള്‍ പിഎസ്സി പരീക്ഷാ പരിശീലനത്തിലും സഹായകരമായതായി എല്‍ദോ പറയുന്നു.

ഒരവസരവും ഒഴിവാക്കിയില്ല. ആദ്യം എഴുതിയതു ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ്. ലിസ്റ്റില്‍ വന്നതോടെ ആത്മവിശ്വാസമായി. പിന്നീടങ്ങോട്ട് പരീക്ഷകളുടെ ഘോഷയാത്ര. ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പരീക്ഷകളും മോക് ടെസ്റ്റുകളുമായിരുന്നു പരിശീലനക്കളരി. പിന്നെ ഒറ്റയ്ക്കുള്ള പഠനവും. ഓണ്‍ലൈന്‍ പരീക്ഷകള്‍ പരിശീലിക്കുക വഴി എഴുതാന്‍ നല്ല വേഗം കിട്ടി.ജോലി ലഭിച്ചെങ്കിലും എല്‍ദോ ഗവേഷണം ഉപേക്ഷിച്ചിട്ടില്ല. തീസിസ് നാലു മാസത്തിനകം സമര്‍പ്പിക്കും.

ഇതുവരെ വിജയിച്ച പരീക്ഷകള്‍:

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ബവ്‌റിജസ് അസിസ്റ്റന്റ്, ഹൈക്കോര്‍ട്ട് അസിസ്റ്റന്റ്, ഫിഷറീസ് റിസര്‍ച് അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ഫുഡ് സേഫ്റ്റി ഓഫിസര്‍, ലാസ്റ്റ് ഗ്രേഡ്, സിവില്‍ എക്‌സൈസ് ഓഫിസര്‍, സിവില്‍ സപ്ലൈസ് അസിസ്റ്റന്റ് സെയില്‍സ്മാന്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)