യുജിസി നെറ്റിന് തയ്യാറെടുക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരീക്ഷ ഡിസംബര്‍ 18, 19, 20, 21, 22 തീയതികളില്‍ നടക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടക്കുക.
അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാതീയതിയും സമയവും രേഖപ്പെടുത്തിയിരിക്കും. നവംബര്‍ 19 മുതല്‍ എന്‍ടിഎ വെബ്സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ആദ്യ ഷിഫ്റ്റില്‍ 8.30-നുശേഷവും രണ്ടാം ഷിഫ്റ്റില്‍ ഒരുമണിക്ക് ശേഷമോ പരീക്ഷാ കേന്ദ്രത്തിലെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. അപേക്ഷയില്‍ നല്‍കിയ ഫോട്ടോ, ഒപ്പ് എന്നിവയില്‍ അവ്യക്തതയുണ്ടെങ്കില്‍ 30 വരെ തിരുത്താം.
പരീക്ഷയ്ക്ക് പോകുമ്പോള്‍ എന്തൊക്കെ കൈയില്‍ കരുതണം?
-അഡ്മിറ്റ് കാര്‍ഡ്
-ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷയോടൊപ്പം ചേര്‍ത്തത്)
-ഒറിജിനല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്.
ഓണ്‍ലൈന്‍ പരീക്ഷ എങ്ങനെ?
-പരീക്ഷാര്‍ഥിയുടെ റോള്‍നമ്പറിനനുസരിച്ച് കേന്ദ്രത്തില്‍ കംപ്യൂട്ടറുകള്‍ സജ്ജീകരിക്കും.
-ലോഗിന്‍ സ്‌ക്രീനില്‍ പരീക്ഷാര്‍ഥിയുടെ ഫോട്ടോയും സബ്ജക്ടും പ്രദര്‍ശിപ്പിക്കും. യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
-പരീക്ഷാര്‍ഥിക്കുള്ള നിര്‍ദേശങ്ങള്‍ സ്‌ക്രീനില്‍ തെളിയും.
-മൗസ് ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ തിരഞ്ഞെടുക്കുക.
-പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കും.
Discussion about this post