രാജ്യത്തിന്റെ അഭിമാനമായ ഏറ്റവും ഉയര്‍ന്ന പഠന നേട്ടമായി സിവില്‍ സര്‍വീസസ് എന്ന ലക്ഷ്യത്തിലെത്താന്‍ അര്‍പ്പണ മനോഭാവവും പഠിക്കാനുള്ള മനസും മാത്രമാണ് വേണ്ടത്. എങ്കില്‍ ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ആര്‍ക്കും നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വീസസ്. യുപിഎസ്‌സി, സിവില്‍ സര്‍വീസസ് അസാധ്യമായ ഒരു നേട്ടമാണ് എന്ന് ചിന്തിക്കുന്നത് മാത്രമാണ് യഥാര്‍ഥത്തില്‍ സിവില്‍ സര്‍വീസസ് നേടുന്നതില്‍ നിന്നും ഒരു ഉദ്യോഗാര്‍ത്ഥിയെ തടയുന്നത്. കൃത്യമായ പരിശീലനം സിവില്‍ സര്‍വീസ് നേട്ടത്തിലേക്ക് അനായാസേനെ ആരെയും എത്തിക്കും.
വീട്ടിലിരുന്ന് തന്നെ പഠിക്കാനുള്ള അവസരം ഇപ്പോള്‍ ഉള്ളപ്പോള്‍ സ്ഥിരോത്സാഹത്തോടെ പഠന സമയം ക്രമീകരിച്ച് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നവരില്‍ ഒരാളായി മാറാന്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും സാധിക്കുന്നതാണ്.
കഠിനപ്രയത്നത്തിന് തയ്യാറാകുന്ന ആര്‍ക്കും സിവില്‍ പരീക്ഷയെ മറികടക്കാമെന്ന് നീറില്‍പരം പേരെ സിവില്‍സര്‍വീസസ് വിജയത്തിലേക്ക് എത്തിച്ച ഐലേണ്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ടിജെ എബ്രഹാം പറയുന്നു. ഡല്‍ഹിയിലോ കേരളത്തിന് പുറത്തോ പോകാതെ തന്നെ മികച്ച പരിശീലനത്തിലൂടെ സിവില്‍സര്‍വീസസ് കടമ്പ കടക്കാവുന്നതാണ്. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരും ഐടി മേഖലകള്‍ ഉള്‍പ്പടെയുള്ള തിരക്കേറിയ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും എല്ലാം തുടര്‍ന്നും സിവില്‍ സര്‍വീസസ് എന്ന ആഗ്രഹം ഉള്ളിലൊതുക്കേണ്ട ആവശ്യം ഇനി ഇല്ല.
വീടിനകം തന്നെ പഠനമുറിയാക്കി ഇഷ്ടപ്പെട്ട നേട്ടത്തിലേക്ക് എത്താനാണ് അവസരങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്. പഠിക്കാനായി സമയം തിരഞ്ഞെടുത്ത് ഓണ്‍ലൈനായി പരിശീലനെ നേടാന്‍ അവസരമൊരുക്കുകയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സിവില്‍സര്‍വീസസ് പരിശീലന കേന്ദ്രത്തില്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
സിവില്‍ സര്‍വീസ് അപൂര്‍വ്വമായി ലഭിക്കുന്ന ഒരു നേട്ടമല്ല, കൃത്യമായ മേല്‍നോട്ടത്തിലും ചിട്ടയായ പഠനത്തിനുമായി മനസുവെച്ചാല്‍ ശരാശരി വിദ്യാര്‍ത്ഥികള്‍ക്ക് വരെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കൊയ്യാവുന്നതാണ്.
ആറ് മാസത്തേയും ഒരു വര്‍ഷത്തേയും ഐലേണ്‍ ഐഎഎസ് അക്കാദമിയിലെ കോഴ്‌സുകളിലൂടെ സിവില്‍സര്‍വീസസ് നേട്ടത്തിലേക്ക് എത്തിയവര്‍ ധാരാളമാണ്. സ്ഥിരോത്സാഹമാണ് സിവില്‍സര്‍വീസ് ഉദ്യോഗാര്‍ത്ഥിക്ക് വേണ്ട അടിസ്ഥാന ഗുണം. ക്ലാസ് മുറിയിലെ പഠനത്തിന് പകരമായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിച്ച് തന്നെ സിവില്‍ സര്‍വീസസ് നേട്ടമുണ്ടാക്കാന്‍ പ്രയാസമില്ല. മുന്‍വര്‍ഷങ്ങളിലെ ഐലേണ്‍ ഐഎഎസ് അക്കാദമിയിലെ സിവില്‍ സര്‍വീസസ് വിജയികള്‍ തന്നെയാണ് ഈ നേട്ടത്തിന് ഉദാഹരണവും.
ഐഎഎസ് വിജയത്തിലേക്ക് എത്താനുള്ള പഠനത്തിനായി വഴികാട്ടുന്ന വെബിനാറുകളും ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പുകളും സൗജന്യമായി ഐലേണ്‍ അക്കാദമി സ്ഥരമായി സംഘടിപ്പിക്കുന്നുമുണ്ട്. ഇതും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
ഒടുവില്‍ റിസല്‍ട്ട് വന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ പന്ത്രണ്ടാം റാങ്കുള്‍പ്പടെ 34 റാങ്കുകളാണ് ഐലേണ്‍ നേടിയെടുത്തത്. കേരളത്തിന് പുറത്തുനിന്നുള്ളവര്‍ പോലും ഐലേണ്‍ ഐഎഎസ് അക്കാദമിയില്‍ പഠനത്തിനായി എത്തുന്നുണ്ട് ഇപ്പോള്‍. പലരും ഐഎഎസ് എന്ന നേട്ടം സാക്ഷാത്കരിക്കുകയും ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് നൂറിലധികം ഐഎഎസുകാരെയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി രാജ്യത്തിനായി സംഭാവന ചെയ്തിരിക്കുന്നത്. ഇവരില്‍ ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിച്ച വനിത ഐഎഫ്എസ് ഓഫീസര്‍ ഹംന മറിയം, നിലവില്‍ കേരളത്തില്‍ സബ് കലക്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കെഎസ് ഐഎഎസ്, വിഎം ജയകൃഷ്ണന്‍ ഐഎഎസ്, അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, മാധവിക്കുട്ടി ഐഎഎസ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.
ഭാവി സിവിൽ സർവീസുകാരെ വാർത്തെടുക്കുന്ന പുതിയ ബാച്ചുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാമെന്ന് ഐലേണ്‍ ഐഎഎസ് അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധ
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8089166792
വെബ്‌സൈറ്റ്: www.ilearnias.com