ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിന് ശേഷമാണ് പാല സ്വദേശിയായ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നത്. നാല് വര്‍ഷം ഡിഗ്രിക്കും പിജി പ്രവേശന പരീക്ഷയ്ക്കും പഠിച്ച ഒരു അനുഭവത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഓപ്ഷണലായി വെച്ചു. അതില്‍ പിന്നെ സിവില്‍ സര്‍വീസ് എഴുതാനുദ്ദേശിക്കുന്ന ആരോടും അര്‍ജുന്‍ പറയും കുറച്ച് ശ്രദ്ധിച്ച് ഓപ്ഷണല്‍ തിരഞ്ഞെടുക്കൂ എന്ന്. കാരണം, ആദ്യത്തെ തവണ പരീക്ഷ ക്ലിയര്‍ ചെയ്യാതെ പോയത് ഓപ്ഷണല്‍ തിരഞ്ഞെടുത്തതില്‍ പറ്റിയ പിഴവാണെന്നാണ് അര്‍ജുന്റെ വിശ്വാസം.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പോലെ വളരെ വാസ്റ്റ് ആയ സിലബസ് ഉള്ള ഒരു വിഷയം തിരഞ്ഞെടുത്താല്‍ ഒരേ സമയം രണ്ട് മെയിന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് പോലിരിക്കും എന്നാണ് അര്‍ജുന്‍ പറയുന്നത്. അതുകൊണ്ട് തന്നെ രണ്ടാമത്തെ തവണ അര്‍ജുന്‍ ഓപ്ഷണല്‍ മലയാളം തിരഞ്ഞെടുത്തു. ഈ തവണ 145ാം റാങ്കോടെ വിജയവും നേടി. തന്റെ സ്റ്റ്രാറ്റജിയെപ്പറ്റിയും ഐലേണിലെ അര്‍ജുന്റെ കോച്ചിംഗിനെ പറ്റിയും അര്‍ജുന്‍ തന്നെ പറയുന്നു…
ഐലേണിലെ കോച്ചിംഗ്
യുപിഎസ്‌സി ഇന്റര്‍വ്യൂവിന്റെ ബേസിക് ഐഡിയ മനസ്സിലാകുന്നത് ഐലേണിലെ ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമിലൂടെയാണ്. അതൊരു മികച്ച അനുഭവമായിരുന്നു. ഐലേണിലെ അധ്യാപകരുടെ സഹായത്തോടെയായിരുന്നു യഥാര്‍ഥ ഇന്റര്‍വ്യൂവിന് വേണ്ട് ഡാഫ് ഫില്‍ ചെയ്തതൊക്കെ. ഐലേണിലെ പിയര്‍ ഗ്രൂപ്പ് ഡിസ്‌കഷനുകളും പരീക്ഷകളില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
സ്റ്റ്രാറ്റജി
ആന്‍സര്‍ റൈറ്റിംഗിന് ആദ്യം മുതലേ നല്ല പ്രാധാന്യം നല്‍കിയിരുന്നു. പരീക്ഷയുമായി കൂടുതല്‍ അടുക്കാനും ഒരുപാട് അറിവ് നേടാനും ഉത്തരമെഴുതി പരിശീലിക്കുന്നത് സഹായിക്കും. ഓപ്ഷണല്‍ മലയാളത്തിനായി കുറച്ചധികം സമയം മാറ്റി വച്ചിരുന്നു. ഓപ്ഷണല്‍ തിരഞ്ഞെടുക്കുമ്പോഴാണ് ഏറ്റവും ശ്രദ്ധിച്ചത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ആണ് ആദ്യത്തെ തവണ ഓപ്ഷണലായി വെച്ചത്. അതുപോലൊരു വിഷയം ഒക്കെ ഓപ്ഷണല്‍ ആയി തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. കാരണം അത്രയും വാസ്റ്റ് സിലബസ് ആണ് അവയ്‌ക്കൊക്കെ. കുറഞ്ഞ സമയത്തില്‍ പരീക്ഷയ്ക്ക് വേണ്ടുന്ന രീതിയില്‍ പഠിച്ച് തീര്‍ക്കാന്‍ പറ്റുമോ, മാര്‍ക്ക് സ്‌കോര്‍ ചെയ്യാനാവുമോ എന്നതൊക്കെ നോക്കിയാവണം ഓപ്ഷണല്‍ ഉറപ്പിക്കേണ്ടത്.
മര്‍ച്ചന്റ് നേവിയില്‍ നിന്ന് ബ്രേക്ക് എടുത്താണ് സിവില്‍ സര്‍വീസ് കോച്ചിംഗിനായി അര്‍ജുന്‍ ഐലേണിലെത്തുന്നത്. മലയാളം ഓപ്ഷണലിന് ഇന്ത്യയില്‍ ഏറ്റവുമധികം മാര്‍ക്ക് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അര്‍ജുന്‍. ഐലേണിലെ മലയാളം ഓപ്ഷണല്‍ ക്ലാസ്‌റൂം സെഷനുകളും ടെസ്റ്റ്‌സീരീസുകളും കംപ്ലീറ്റ് ആയി അറ്റന്‍ഡ് ചെയ്തത് മലയാളത്തിന് പ്രത്യേകിച്ച് പേപ്പര്‍ 2വില്‍ മാര്‍ക്ക് കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സഹായകമായി.
Discussion about this post