അവിടെ മാച്ച്, ഇവിടെ പരീക്ഷ.. അങ്ങനെയായിരുന്നു ഈ വര്‍ഷം ആല്‍ഫ്രഡ് എംവിയുടെ ആദ്യത്തെ കുറച്ച് മാസങ്ങള്‍… കടുത്ത ബ്ലാസ്റ്റേഴ്സ് ഫാന്‍ ആയ ആല്‍ഫ്രഡ് മെയിന്‍സ് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കിടയില്‍ പോലും ഒറ്റക്കളിയും മിസ് ആക്കിയിട്ടില്ല. ഈ സീസണില്‍ അടിപൊളി പെര്‍ഫോമന്‍സ് കാഴ്ച വെച്ച് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയപ്പോള്‍ ആല്‍ഫ്രഡ് കരസ്ഥമാക്കിയത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57ാം റാങ്ക് ആണ്. പരീക്ഷത്തിരക്കുകള്‍ക്കിടയിലും മാച്ച് കാണാന്‍ സമയം കണ്ടെത്തി, മികച്ച റാങ്ക് നേടിയ ആല്ഫ്രഡിന്റെ സ്റ്റ്രാറ്റജിയെ പറ്റിയും ഐലേണിലെ ആല്ഫ്രഡിന്റെ കോച്ചിംഗിനെപ്പറ്റിയും അറിയാം…
ഐലേണിലെ കോച്ചിംഗ്
“ഐലേണില്‍ 2018 പ്രിലിംസ് കം മെയിന്‍സ് ബാച്ചിനാണ് ജോയിന്‍ ചെയ്യുന്നത്. വളരെ മികച്ച ഒരു അനുഭവമായിരുന്നു ആ ക്ലാസ്സുകള്‍. ഐലേണിലെ വീക്ക്ലി ടെസ്റ്റുകളും മെയിന്‍സ് ആന്‍സര്‍ റൈറ്റിംഗ് സെഷനുകളുമെല്ലാമാണ് റാങ്കില്‍ പ്രതിഫലിച്ചതെന്നാണ് വിശ്വാസം. ഓപ്ഷണല്‍ ജ്യോഗ്രഫിയ്ക്കും ഐലേണില്‍ തന്നെയാണ് കോച്ചിംഗ് എടുത്തത്. പിയര്‍ ഗ്രൂപ്പ് ഡിസ്കഷനുകളൊക്കെ പരീക്ഷയില്‍ ഒരുപാട് ഗുണം ചെയ്തു”.
സ്റ്റ്രാറ്റജി
“എഴുത്ത് പരീക്ഷകള്‍ക്കായി ഉത്തരമെഴുതി പഠിക്കുന്നത് ആണ് ഏറ്റവും ഫലം ചെയ്യുക. ഇത് ആദ്യം മുതലേ സീരിയസ് ആയി കണ്ടിരുന്നു. ഇത് കൂടാതെ പേഴ്സണാലിറ്റി ടെസ്റ്റിനായി ധാരാളം മോക്ക് ഇന്റര്‍വ്യൂസും എടുത്തു. സംസാരിച്ച് പഠിച്ചാണ് കോണ്‍ഫിഡന്‍സ് വരുത്തിയത്. പഠിക്കുന്നതിനിടെ മൈന്‍ഡ് റിലാക്സ്ഡ് ആക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമ കാണല്‍, ബാഡ്മിന്റണ്‍ എന്നിവയൊക്കെയാണ് കൂടുതലായും ചെയ്തിരുന്നത്. ഐഎസ്എല്‍ നടക്കുന്ന സമയമായിരുന്നതിനാല്‍ മാച്ചുകളും കണ്ടിരുന്നു. ഫുള്‍ ടൈം പഠിക്കാതെ ഇടയ്ക്ക് ബ്രേക്ക് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്”.
മുമ്പ് 310ാം റാങ്കോട് കൂടി ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് നേടിയ ആല്‍ഫ്രഡ് ഐഎഎസിന് വേണ്ടിയാണ് വീണ്ടും പരീക്ഷയെഴുതിയത്. കണ്ണൂരാണ് ആല്ഫ്രഡിന്റെ സ്വദേശം.
Discussion about this post