എഞ്ചിനീയറിംഗിനായി നാല് വര്‍ഷം നോര്‍ത്തിന്ത്യയില്‍ നിന്നത് കൊണ്ട് സിവില്‍ സര്‍വീസ് കോച്ചിംഗിന് നാട് തന്നെ മതി എന്ന തീരുമാനത്തിലായിരുന്നു കൊല്ലം ചവറ സ്വദേശിയായ ഗൗതം രാജ്. ആദ്യം കുറച്ചൊക്കെ സ്വന്തമായി പഠിച്ചെങ്കിലും ഒരു മെന്ററിന് കീഴില്‍ പിയര്‍ ഗ്രൂപ്പ് ഡിസ്‌കഷനിലൂടെയൊക്കെയാവും നല്ല റിസള്‍ട്ട് ലഭിക്കുക എന്ന തോന്നലിലാണ് ഗൗതം ഐലേണിലെത്തുന്നത്. ആ തോന്നല്‍ ശരിയായിരുന്നുവെന്ന് ഈ വര്‍ഷത്തെ റിസള്‍ട്ടോടെ ഗൗതമിന് മനസ്സിലായി. 210ാം റാങ്കോടെയാണ് ഗൗതം ഇത്തവണ സിവില്‍ സര്‍വീസ് കരസ്ഥമാക്കിയത്. ഐലേണിലെ കോച്ചിംഗിനെ കുറിച്ചും തന്റെ സിവില്‍ സര്‍വീസ് സ്റ്റ്രാറ്റജിയെക്കുറിച്ചും ഗൗതം പറയുന്നു….
കോച്ചിംഗ്
പൊതുവേ അത്ര സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ഇന്റര്‍വ്യൂവിലായിരുന്നു പേടി. ഐലേണിലെ വണ്‍ ഓണ്‍ വണ്‍ സെഷനുകളാണ് ഈ പേടി മാറ്റിയത്. ഇന്റര്‍വ്യൂവില്‍ സംസാരിക്കാന്‍ ഒരു ഫ്‌ളോ ഉണ്ടാക്കിയെടുത്തതൊക്കെ ഈ സെഷനുകളിലൂടെയാണ്. ഐലേണിലെ മെയിന്‍സ് ആന്‍സര്‍ റൈറ്റിംഗ് പ്രോഗ്രാമിന് ചേര്‍ന്നതും വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.
സ്റ്റ്രാറ്റജി
ആദ്യത്തെ അറ്റംപ്റ്റിന് പ്രിലിംസിനും മെയിന്‍സിനും വേറെ വേറെ സെഷനുകള്‍ വെച്ച് പഠിക്കുന്നതായിരുന്നു രീതി. പിന്നീട് ഇന്റഗ്രേറ്റഡ് അപ്രോച്ച് ആണ് ഗുണം ചെയ്യുക എന്ന് കണ്ടതോടെ പഠിത്തം ആ രീതിയിലാക്കി. അതാണ് റിസള്‍ട്ടില്‍ പ്രതിഫലിച്ചത് എന്നാണ് വിശ്വാസം.
മാത്സ് ആയിരുന്നു ഗൗതമിന്റെ ഓപ്ഷണല്‍. എഞ്ചിനീയറിംഗിലെ മാത്സുമായി ഏറെ സാമ്യമുള്ളത് കൊണ്ടും കുറച്ച് കൂടി ഒബ്ജക്ടീവ് ടൈപ്പ് ആണെന്ന് തോന്നിയത് കൊണ്ടും കൂടിയായിരുന്നു മാത്സ് ഓപ്ഷണലായി ഗൗതം തിരഞ്ഞെടുക്കുന്നത്.