ഗവ.ക്ലാര്‍ക്കില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് : മിന്നുവിന്റെ സിവില്‍ സര്‍വീസ് യാത്ര

2016ലാണ് തിരുവനന്തപുരം സ്വദേശിയായ മിന്നു പിഎം സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ക്ലാര്‍ക്കായിരുന്നു മിന്നു. സിവില്‍ സര്‍വീസ് എന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നെങ്കിലും കോച്ചിംഗിന് ചേരാനുള്ള തീരുമാനം ജീവിതത്തില്‍ ഒന്ന് സെറ്റില്‍ഡ് ആയി എന്ന് തോന്നിയ ശേഷമാണ് മിന്നു എടുത്തത്.

സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോള്‍ മൂന്ന് വയസ്സായിരുന്നു മിന്നുവിന്റെ മകന്‍ ജെറമിയയ്ക്ക്‌. വീട്ടുകാര്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നതിനാല്‍ മിന്നുവിന് കുഞ്ഞിന്റെ കാര്യമോര്‍ത്ത് ടെന്‍ഷനടിക്കേണ്ടി വന്നിരുന്നില്ല. മിന്നുവിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും കുടുംബം ഒറ്റക്കെട്ടായി കൂടെയുണ്ടായിരുന്നു.

ഓപ്ഷണല്‍ ജ്യോഗ്രഫി ആയിരുന്നതിനാല്‍ ആ ക്ലാസ്സുകള്‍ക്കാണ് മിന്നു ഐലേണില്‍ ജോയിന്‍ ചെയ്യുന്നത്. ജ്യോഗ്രഫിക്ക് ഏറ്റവും നല്ല കോച്ചിംഗ് തരുന്നത് ഐലേണില്‍ നിഖില്‍ സര്‍ ആണെന്ന ഒരുപാടാളുകളുടെ സജ്ജഷനിലായിരുന്നു മിന്നുവിന്റെ ജോയിനിംഗ്. പരീക്ഷകളില്‍ നിഖില്‍ സര്‍ന്റെ ക്ലാസ്സുകളൊക്കെ എത്രമാത്രം പ്രയോജനം ചെയ്തിരുന്നു എന്ന് പറഞ്ഞറിയിക്കാനാവില്ലെന്നാണ് മിന്നു പറയുന്നത്.

“നിഖില്‍ സര്‍ന്റെ ക്ലാസ്സുകള്‍ക്കായി ഐലേണിലെത്തിയതോടെയാണ്‌ എങ്ങനെയാണ് സിവില്‍ സര്‍വീസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതെന്നൊക്കെ ശരിക്കും മനസ്സിലാകുന്നത്. ജ്യോഗ്രഫിയ്ക്കായി സര്‍ന്റെ നിര്‍ദേശപ്രകാരം കുറേയധികം ബുക്കുകളൊക്കെ വായിച്ചിരുന്നു. സര്‍ന്റെ അടുത്ത് നിന്ന് കിട്ടിയ പേഴ്‌സണല്‍ മെന്റര്‍ഷിപ്പ്‌ ഒക്കെ പരീക്ഷയില്‍ എത്രത്തോളം ഉപകാരപ്പെട്ടു എന്ന് പറഞ്ഞറിയിക്കാനാവില്ല.

2020ലെ അറ്റംപ്റ്റിലാണ് സിവില്‍ സര്‍വീസ് നേടുന്നത്. ആ അറ്റംപ്റ്റില്‍ ചെയ്ത പ്രധാനപ്പെട്ട കാര്യം ആവശ്യമുള്ളത് മാത്രം പഠിക്കുക എന്നതായിരുന്നു. മുമ്പത്തെ അറ്റംപ്റ്റുകളില്‍ ധാരാളം ഗൈഡുകളൊക്കെ റഫര്‍ ചെയ്തിരുന്നതിനാല്‍ ഒന്ന് റിലാക്‌സ്ഡ് ആയി പഠിച്ച കാര്യങ്ങളൊക്കെ ഒന്ന് അനലൈസ് ചെയ്യുകയാണ് അവസാന അറ്റംപ്റ്റില്‍ ചെയ്തത്. സിലബസ് അനുസരിച്ച് പഠിക്കുന്നതാണ് സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഗുണം ചെയ്യുക. എന്താണ് യുപിഎസ്‌സി ഡിമാന്‍ഡ് ചെയ്യുന്നത് എന്നറിയണമെങ്കില്‍ സിലബസ് കൃത്യമായി അറിഞ്ഞിരിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ടെസ്റ്റ് സീരീസുകള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. ഉത്തരങ്ങള്‍ എഴുതി ശീലിച്ചാലേ പരീക്ഷയില്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ പറ്റൂ. പക്ഷേ ടെസ്റ്റ് സീരീസുകളുടെ ടൈംടേബിളുകള്‍ അനുസരിച്ച് പഠിക്കുന്നത് എനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്ന് മനസ്സിലായത് കൊണ്ട്‌ അവസാന അറ്റംപ്റ്റില്‍ ടെസ്റ്റ് സീരീസുകളേക്കാള്‍ പ്രാധാന്യം പിയര്‍ ഇവാല്യുവേഷനാണ് നല്‍കിയത്. ഓരോ ദിവസവും ഒന്നോ രണ്ടോ ഉത്തരങ്ങള്‍ എഴുതി ഗ്രൂപ്പായിരുന്ന് ചര്‍ച്ച ചെയ്യും. ഇതൊരുപാട് ഗുണം ചെയ്തിരുന്നു. ടെസ്റ്റ് സീരീസുകളാണ് എല്ലാവര്‍ക്കും ഗുണം ചെയ്ത് കണ്ടിരിക്കുന്നത്. അതുകൊണ്ട് എനിക്ക് സാധിച്ചില്ല എന്ന് കരുതി ആരോടും ടെസ്റ്റ് സീരീസുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കില്ല.

ഇന്റര്‍വ്യൂ

ഐലേണിലെ തന്നെ മറ്റ് ആസ്പിറന്റ്‌സുമായി ചേര്‍ന്ന് ഗ്രൂപ്പ് സെഷനുകള്‍ സൂം മീറ്റിലൂടെ സംഘടിപ്പിച്ചതൊക്കെ യഥാര്‍ഥ ഇന്റര്‍വ്യൂവില്‍ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. കറന്റ് അഫയേഴ്‌സൊക്കെ ഇങ്ങനെ ചര്‍ച്ച ചെയ്താണ് പഠിച്ചിരുന്നത്. ഐലേണില്‍ ഷിനാസ് സര്‍ന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഡാഫ് ഫില്‍ ചെയ്തത്. സാറുമായി ഡിസ്‌കസ് ചെയ്ത്‌ ബോര്‍ഡ് ചോദിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഡാഫില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇന്റര്‍വ്യൂവിനോടുള്ള പേടി മാറിയത് ആറ്റിറ്റിയൂഡില്‍ വരുത്തിയ മാറ്റത്തിലൂടെയാണ്. ബോര്‍ഡിന് മുന്നില്‍ നമ്മള്‍ കാന്‍ഡിഡേറ്റ് അല്ല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തന്നെ ആണ് എന്ന് വിചാരിച്ചാണ് ചെന്നത്. അത് ഏറെ കോണ്‍ഫിഡന്‍സ് നല്‍കി. ആ ഇന്റര്‍വ്യൂവിന് ആദ്യത്തെ തവണത്തേക്കാള്‍ മാര്‍ക്ക് ഉണ്ടായിരുന്നു, കൂടാതെ റാങ്കും നേടാനായി.” മിന്നു പറഞ്ഞു നിര്‍ത്തി.

2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 150ാം റാങ്ക് ആണ് മിന്നു നേടിയിരുന്നത്. ആഗ്രഹിച്ച പോലെ ഐഎഎസ് തന്നെയാണ് മിന്നുവിന് കിട്ടിയിരിക്കുന്ന സര്‍വീസ്.

Exit mobile version