കേരളത്തിൽ സിവിൽ സർവീസിന് റഗുലർ കോഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസുകളിൽ ചേരുന്നവരുടെ എണ്ണവും വർധിക്കുന്നു; കാരണം അറിയാം

തിരുവനന്തപുരം: സിവിൽ സർവീസിന് ചേർന്ന് പഠിക്കുക, ഐഎഎസ്, ഐപിഎസ് ലഭിക്കുക എന്നൊക്കെ പറഞ്ഞാൽ അത് വളരെ കുറച്ച് പേർക്ക് മാത്രം സാധ്യമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ വിദ്യാഭ്യാസ മേഖല തന്നെ ഏതാണ്ട് സ്തംഭിച്ചു നിൽക്കുന്ന ഈ കൊറോണ കാലത്തും അറിയാൻ കഴിയുന്നത് കേരളത്തിൽ നിന്ന് സിവിൽ സർവീസ് കോഴ്‌സുകൾക്ക് ചേരുന്നവരുടെ എണ്ണം വർധിക്കുന്നു എന്ന കണക്കാണ്. ക്ലാസ്‌റൂം ബാച്ചുകൾ അഥവാ ഓഫ്‌ലൈൻ ക്‌ളാസുകൾക്കാണ് നേരത്തെ പ്രചാരം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഓൺലൈൻ കോഴ്‌സുകളിലും ചേർന്ന് പഠിക്കാൻ ആവശ്യക്കാർ ഏറെ ആയി എന്ന് പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രം ഐലേൺ അക്കാദമിയുടെ ഡയറക്ടർ ടിജെ എബ്രഹാം ബിഗ്‌ന്യൂസ് ലൈവിനോട് പറഞ്ഞു

ഡിഗ്രി പരീക്ഷകൾ കഴിയുകയും റിസൾട്ട് പുറത്ത് വരികയും ചെയ്യുന്ന ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ ആണ് സാധാരണ ഏറ്റവും കൂടുതൽ അഡ്മിഷൻ എടുക്കാറുള്ളത്, എന്നാൽ കഴിഞ്ഞ വർഷം ആകെ ഉണ്ടായ ഇൻടെക്ക്‌സ് ഇപ്പോൾ തന്നെ ആയി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഓഫ്‌ലൈൻ ആയി തന്നെയാണ് പഠിക്കാൻ താൽപര്യപ്പെടുന്നത് എങ്കിലും ഓൺലൈൻ ആയി പഠിക്കാനും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.

‘പത്താം ക്ലാസ്സിൽ പഠിക്കുന്നവർ മുതൽ ഡിഗ്രിക്ക് പഠിക്കുന്നവർ വരെ സിവിൽ സർവീസ് ഫൗണ്ടേഷൻ പ്രോഗ്രാമിൽ ചേരുന്നുണ്ട്. സിവിൽ സർവീസ് നേടുക എന്നത് കൂടുതൽ പേർ തങ്ങളുടെ ലക്ഷ്യമായി കാണുന്നു എന്നുവേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ’ -ഐലേൺന്റെ മറ്റൊരു ഡയറക്ടർ ഷിയാസ് കൂട്ടി ചേർത്തു.

കേരളത്തിൽ നിന്നു മാത്രം ആയിരം സിവിൽ സർവീസ് ജേതാക്കളെ എങ്കിലും പത്ത് വർഷം കൊണ്ട് വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘വൺ വില്ലേജ്, വൺ സിവിൽ സർവെന്റ് എന്ന സ്ലോഗനോട് കൂടി നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷം മുതൽ ഐലേൺ അക്കാദമി മാത്രം ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് .

മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന മെഗാ സ്‌കോളർഷിപ്പിലൂടെ പഠനത്തിൽ മിടുക്കുള്ള ജനറൽ കാറ്റഗറിയിൽ ഉള്ളവർ, ആദിവാസികൾ, പിന്നോക്ക മേഖലയിൽ നിൽക്കുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരിൽ നിന്ന് അൻപത് പേർക്ക് കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ പരിപൂർണ്ണമായ സൗജന്യ സിവിൽ സർവീസ് പഠനം അടക്കം നൽകുന്ന ഒരു കോടിയിലധികം രൂപയുടെ സ്‌കോളർഷിപ്പുകൾ ആരംഭിക്കാൻ ഐലേണിനു കഴിഞ്ഞു.

കൂടാതെ സിവിൽ സർവീസ് പഠനം ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും പ്രത്യേക ബാച്ചുകൾ ആരംഭിച്ചു. സിവിൽ സർവീസ് കരസ്ഥമാക്കിയവരെ പങ്കെടുപ്പിച്ചു കൊണ്ട് സിവിൽ സർവീസ് ഓറിയന്റേഷനു വേണ്ടി കോളേജുകളിൽ വർക്ക്‌ഷോപ്പുകൾ, ഓപ്ഷണൽ സബ്ജക്റ്റുകൾ പഠിക്കാൻ പ്രത്യേക പ്രോഗ്രാമുകൾ, സിവിൽ സർവീസ് സമ്മിറ്റ് തുടങ്ങിയ വിവിധ പ്രോഗ്രാമുകളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിനെ കൂടുതൽ മിഴിവുറ്റതാക്കാൻ വെർച്വൽ റിയാലിറ്റി ക്ലാസ്‌റൂം കൊണ്ടു വരാൻ കഴിഞ്ഞു. ഇത് ഓൺലൈനിൽ പഠിക്കുമ്പോൾ തന്നെ കുട്ടികൾക്ക് റിയൽ ക്ലാസ്‌റൂം എക്‌സ്പീരിയൻസ് നൽകി.

ഐലേൺ മുൻകൈയ്യെടുത്ത ഈ പദ്ധതിക്ക് വലിയ പിന്തുണയും അഭിനന്ദനവും വിവിധ മേഖലയിൽ നിന്ന് ലഭിച്ചതും ഈ മേഖലയിൽ കൂടുതൽ പ്രവർത്തങ്ങൾ സംഘടിപ്പിക്കാനുള്ള പ്രചോദനം ആണെന്നും ഇന്ത്യയിലെ തന്നെ ജ്യോഗ്രോഫി ഓപ്ഷണലിലെ ഏറ്റവും മികച്ച അധ്യാപകനും ഐലേണിന്റെ ഡയറക്ടറുമായ നിഖിൽ ലോഹിതാക്ഷൻ ബിഗ്‌ന്യൂസിനോട് പറഞ്ഞു.

സിവിൽ സർവീസ് പഠനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് +91 8089166792 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഐലേൺ അക്കാദമി അറിയിച്ചു.

രജിസ്റ്റർ ചെയ്യാം: https://www.ilearnias.com/admission/

Exit mobile version