ന്യൂഡൽഹി: കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് പഠനം തുടർന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ കൊയ്തത് വൻവിജയം. ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ച ഫലപ്രകാരം 99.37 ആണ് വിജയശതമാനം. 99.67 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ് വിജയം. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറുമേനി വിജയം നേടി. 12,96,318 പേർ ഉന്നത പഠനത്തിന് അർഹത നേടി.
കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നതിന് മുമ്പുതന്നെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. 1304561 ലക്ഷം വിദ്യാർഥികളുടെ ഫലമാണ് സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചത്. കോവിഡ് സാഹചര്യത്തിൽ പൊതു പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. മുൻ പ്രകടനത്തിൻറെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം.
cbseresults.nic.in അല്ലെങ്കിൽ cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ് (UMANG) ആപ്പ് വഴിയും ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്എംഎസ് സംവിധാനത്തിലൂടെയും ഫലമറിയാം.
📢Class XII CBSE Board Exam 2021 Results are to be announced at 2:00 pm today.
Students! Get your CBSE results via DigiLocker.
Click the link below to get Class XII resultshttps://t.co/m28aCoJv1M
DigiLocker wishes Good luck for your results. pic.twitter.com/pYO2Eokp8U— DigiLocker (@digilocker_ind) July 30, 2021
10, 12ാം ക്ലാസ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് റോൾ നമ്പർ അറിയുന്നതിന് സിബിഎസ്ഇ സംവിധാനമൊരുക്കിയിരുന്നു. റോൾ നമ്പർ അറിഞ്ഞാൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കൂ. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.nic.in അല്ലെങ്കിൽ cbse.gov.in ലൂടെ റോൾ നമ്പർ അറിയാം. ഈ വെബ്സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച് വ്യക്തിവിവരങ്ങൾ നൽകിയാൽ റോൾ നമ്പർ ലഭ്യമാകും.
Discussion about this post