ബെംഗളുരു : കര്‍ണാടകയിലെ കോളേജുകള്‍ ഈ മാസം 26ന് തുറക്കും. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വാക്‌സീന്‍ എടുത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമാണ് പ്രവേശനാനുമതി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കും. മെഡിക്കല്‍,ഡെന്റല്‍ കോളേജുകളും അടിയന്തരമായി തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ,സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്‌സീന്‍ സിവാകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഡിപ്ലോമ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Colleges and institutions of Department of Higher Education are permitted to re-open from 26/7/2021. Only students, teaching, non-teaching/other staff who have taken at least one dose of COVID-19 vaccine will be permitted. Attendance of students is optional.
2/3 pic.twitter.com/YLWPzZr4Ii
— Dr. Ashwathnarayan C. N. (@drashwathcn) July 18, 2021
അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല.