സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ഗ്രഹിക്കാനാകുന്ന വിഷയമാണ് ഓപ്ഷണലായി തെരഞ്ഞെടുക്കുന്ന പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്. പിഎസ്ഐആർ ഓപ്ഷണലായി തെരഞ്ഞെടുത്തവർക്ക് കോവിഡ് കാലത്ത് പഠനം മികവുറ്റതാക്കുവാൻ സംവാദത്തിലൂടെയും ചർച്ചയിലൂടെയും നിങ്ങളുടെ പഠനം ഗൗരവമായി തന്നെ മുന്നോട്ട് കൊണ്ടുപോവാൻ സഹായിക്കുന്ന ഓൺലൈൻ ശിൽപ്പശാലയിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്തെ ഐലേൺ ഐഎഎസ് അക്കാദമി അവസരമൊരുക്കുന്നു.
പിഎസ്ഐആർ എന്ന വിഷയത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന വർക്ക്ഷോപ്പിൽ ഉത്തര മേരി റെജി ഐആർ എസുമായി ഓപ്പൺ ഇന്ററാക്ഷനിൽ നിങ്ങൾക്ക് പങ്കെടുക്കാനവസരം ഉണ്ടാകുന്നതാണ്. പിഎസ്ഐആർ ഓൺലൈൻ ശിൽപ്പശാല നയിക്കുന്നത് പ്രഗത്ഭരായ അധ്യാപകരായ മുഹമ്മദ് ഷിനാസും വരുൺ മോഹനുമാണ്.
” ടെക്നിക്കൽ ബാക്ക്ഗ്രൗണ്ടിൽ നിന്നും വരുന്നൊരാൾ എന്ന നിലയിൽ പിഎസ്ഐആർ ഓപ്ഷണലായി തെരഞ്ഞെടുത്തത് തുടക്കത്തിൽ എനിക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. മികച്ചരീതിയിൽ തന്നെ ഈ വെല്ലുവിളി എനിക്ക് മറികടക്കാനായത് ഷിനാസ് സാറിന്റേയും വരുൺ സാറിന്റേയും ഐലേണിന്റേയും സഹായത്തോടുകൂടി മാത്രമാണ്. പരീക്ഷയുടെ പ്രധാന മേഖലകൾ തിരിച്ചറിയുന്നതിനും സമഗ്രമായ അറിവുകൾ നൽകുന്നതിനും ഉദ്യോഗാർത്ഥികളെ ട്രാക്കിൽ നിന്നും വ്യതിചലിക്കാതെ പ്രചോദിപ്പിക്കാനുമുള്ള അവരുടെ കഴിവിന്റെ നേർസാക്ഷ്യമാണ് എന്റെ വിജയം. ഈ സ്വപ്നം സാക്ഷാത്കരിച്ചതിന് ഷിനാസ് സാറിനോടും വരുൺ സാറിനോടും ഓരുപാട് കടപ്പെട്ടിരിക്കുന്നു”-പിഎസ്ഐആർ ഓപ്ഷണലായി എടുത്ത് സിവിൽസർവീസ് കരസ്ഥമാക്കിയ ഉത്തര മേരി റെജിയുടെ വാക്കുകളാണിത്. ഓൾ ഇന്ത്യാ തലത്തിൽ 217ാം റാങ്ക് നേടിയാണ് ഉത്തര ഐആർഎസ് നേടിയത്.
സിവിൽ സർവീസിന് പിഎസ്ഐആർ ഓപ്ഷണലായി തിരഞ്ഞെടുത്തവർക്ക് ഈ ഓൺലൈൻ ശിൽപ്പശാലയും ഉത്തര മേരി റെജി ഐആർഎസുമായുള്ള ഇന്ററാക്ഷനും വിലമതിക്കാനാകാത്ത നേട്ടമായിരിക്കും.കേരളത്തിൽ നിലവിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ട്രെയിനർമാർ നയിക്കുന്ന ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. മേയ് 23ാം തീയതി വൈകീട്ട് 5.30നാണ് ഓൺലൈൻ ശിലപ്പശാലയും ഓപ്പൺ ഇന്ററാക്ഷനും സംഘടിപ്പിക്കുന്നത്. സൂം ആപ്പ് വഴി ആയിരിക്കും ശിൽപ്പശാല. പിഎസ്ഐആർ ഓപ്ഷണലായി തിരഞ്ഞെടുത്തവർക്ക് ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ സഹായിക്കുകയാണ് ഈ ശിൽപ്പശാലയുടെ ലക്ഷ്യം.
സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർ ഏതെല്ലാം ഭാഗങ്ങളിൽ പഠനം കേന്ദ്രീകരിക്കണം? ഏതെല്ലാം പുസ്തകങ്ങൾ റഫർ ചെയ്യണം? വിദഗ്ധരുടെ സഹായം തേടണോ തുടങ്ങിയ അടിസ്ഥാനപരമായ എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താനാണ് ഐലേൺ ഐഎഎസ് അക്കാദമി സഹായിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്ക് അഭിമാനമായ നൂറിലധികം സിവിൽ സർവീസ് ജേതാക്കളെ വാർത്തെടുത്ത സ്ഥാപനമാണ് ഐലേൺ അക്കാദമി.
2021 ലെ യുപിഎസ്സി ഇന്റർവ്യൂവിൽ ഐലേൺ അക്കാദമിയിൽ നിന്ന് പങ്കെടുക്കുന്നത് 63 പേരാണ്. കേരളത്തിൽ നിന്ന് ആകെ 94 പേരാണ് ഇന്റർവ്യൂന് പങ്കെടുക്കുന്നത്.സിവിൽ സർവീസ് നേട്ടത്തിലേക്ക് നിങ്ങളെ കൈപ്പിടിച്ചുയർത്താൻ ആവശ്യമായ കോച്ചിങ് നൽകുന്ന ഐലേൺ ഐഎഎസ് അക്കാദമിയുടെ ഓൺലൈനും ഓഫ്ലൈനുമായുള്ള പുതിയ ബാച്ചിന്റെ ക്ലാസുകൾ ജൂൺ 17ന് ആരംഭിക്കും.
പിഎസ്ഐആർ ഓൺലൈൻ ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ‘സൂം ലിങ്ക്’ താഴെ:
MEETING ID:833 4899 0825
PASSCODE: 362144
Topic: POLITICAL SCIENCE AND INTERNATIONAL RELATIONS
Time: MAY, 23 2021. 05:30 pm
കൂടുതൽ വിവരങ്ങൾക്ക് :+91 7510353353, 8089166792
Discussion about this post