ന്യൂറോസയന്‍സില്‍ ബിരുദാനന്തരബിരുദം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ടാറ്റാ ട്രസ്റ്റ് സ്കോളര്‍ഷിപ്പ് നല്കുന്നു. ബിരുദം പൂര്‍ത്തിയാക്കിയ അക്കാദമിക് മികവുള്ള കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ്. സാമ്പത്തിക പരാധീനതകളാല്‍ മെഡിക്കല്‍ സ്ട്രീമില്‍ ഉപരിപഠനം മുടങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നത് ബിരുദത്തിന് 60 ശതമാനം മാര്‍ക്ക് നേടിയവരാവണം. ബിരുദാനന്തരബിരുദത്തിന് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനില്‍മാത്രം അപേക്ഷിക്കുക. അവസാന തീയതി നവംബര്‍ അഞ്ചാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.tattarusts.org/section/inside/scholarshipprogramme എന്ന വെബ്സൈറ്റ് സന്തര്‍ശിക്കുക.
Discussion about this post