കോളേജുകളിലും പോളീടെക്‌നിക്കുകളിലും പ്രൊഫഷണല്‍ ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

തൃശ്ശൂര്‍ : സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജുകളിലേക്കും
ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലേക്കും ഒരു വര്‍ഷത്തെ പ്രഫണല്‍ ഡിപ്ലോമ കോഴ്സുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം . എസ്എസ്എല്‍സി / പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എസ്എസ്എല്‍സിയും പ്ലസ് ടുവും കഴിഞ്ഞവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലും പോളീടെക്‌നിക്കുകളിലും ചേര്‍ന്ന് പഠിക്കാനുള്ള അവസരം ലഭിക്കുന്നത്.

ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, ഇന്‍സ്ട്രമെന്റേഷന്‍, ഫയര്‍ ആന്റ് സേഫ്റ്റി, ഇലക്ട്രിക്കല്‍, ഫൈബര്‍ ഒപിറ്റിക്സ് ആന്റ് സിസിടിവി തുടങ്ങിയ കോഴിസുകളിലാണ് പ്രവേശനം. www.ccekcampus.org എന്ന സൈറ്റില്‍ നിന്നു വേണം ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍.

വിദ്യാര്‍ത്ഥികള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന പോളീടെക്‌നിക്കുകളിലെയും കോളേജിലെയും തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏതൊക്കെ കോളേജുകളിലും പോളീടെക്‌നിക്കുകളിലും ആണ് കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട് എന്നും ഓരോ കോഴ്സിന്റേയും ഫീസ് ,എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവ് തുടങ്ങിയ കുടൂതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ 9645908004 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഒരു വര്‍ഷം വരെയാണ് കോഴ്‌സിന്റെ കാലാവധി.

Exit mobile version