തൃശ്ശൂര്‍ : തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് പോളിടെക്നിക് കോളേജുകളിലും, ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും ഒരു വര്‍ഷത്തെ തുടര്‍ വിദ്യാഭ്യാസ പ്രൊഫണല്‍ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി.
ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, ഇന്‍സ്ട്രമെന്റേഷന്‍, ഫയര്‍ ആന്റ് സേഫ്റ്റി, ഇലക്ട്രിക്കല്‍, ഫൈബര്‍ ഒപിറ്റിക്സ് ആന്റ് സിസിടിവി തുടങ്ങിയ കോഴിസുകളിലാണ് പ്രവേശനം. www.ccekcampus.org എന്ന സൈറ്റില്‍ നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്യാം. പഠിക്കുവാന്‍ ആഗ്രഹിക്കുന്ന കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഏതൊക്കെ കോളേജുകളിലും പോളീടെക്‌നിക്കുകളിലും കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട് തുടങ്ങിയ കുടൂതല്‍ വിവരങ്ങള്‍ക്ക്,9645908004 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.