രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

india,earthquake,aasam

കൊല്‍ക്കത്ത: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആസാം, മേഘാലയ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ചലനമുണ്ടായത്. ചെറിയ രീതിയിലുള്ള ചലനം കശ്മീരിലും അനുഭവപ്പെട്ടതായി വിവരമുണ്ട്.

രാവിലെ 10.20 ഓടെ ഉണ്ടായ ഭൂചലനം 15 മുതല്‍ 20 സെക്കന്‍ഡ് വരെ നീണ്ടുനിന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും ആസാമിലെ കൊക്രജാര്‍ നഗരത്തില്‍നിന്ന് രണ്ടു കി.മി അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനു പുറമെ ബംഗാളില്‍ കൊല്‍ക്കത്തയിലും ആറ് വടക്കന്‍ ജില്ലകളിലും പ്രകമ്പനം ഉണ്ടായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)