ഇ-വേ ബില്‍ ഏപ്രിലില്‍

e-way bill in april
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള ഇലക്ട്രോണിക് വേ ബില്‍ (ഇ-വേ ബില്‍) നടപ്പാക്കല്‍ ഏപ്രിലിലേക്കു നീട്ടി. സംസ്ഥാനാന്തര വ്യാപാരത്തിനുള്ളത് ഏപ്രില്‍ ഒന്നിനു നടപ്പാക്കും. സംസ്ഥാനത്തിനകത്തെ വ്യാപാരത്തിനു ഘട്ടം ഘട്ടമായിട്ടാണ് ഇതു നടപ്പിലാക്കുക. ഓരോ ആഴ്ചയും നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ നടപ്പാക്കും. ഇന്നലെ സംസ്ഥാന ധനമന്ത്രിമാരുടെ ഉപസമിതി സമ്മേളിച്ചു കൈക്കൊണ്ട തീരുമാനമാണിത്. കേന്ദ്രധനമന്ത്രിയും എല്ലാ സംസ്ഥാന ധനമന്ത്രിമാരും ഉള്‍പ്പെട്ട ജിസെ്ടി കൗണ്‍സില്‍ മാര്‍ച്ച് പത്തിന് ചേരുന്‌പോള്‍ ഈ തീരുമാനം അംഗീകരിക്കുമെന്നു കരുതുന്നു. എല്ലാ സംസ്ഥാനാന്തര വ്യാപാരങ്ങള്‍ക്കും സംസ്ഥാനത്തിനകത്ത് അന്പതിനായിരം രൂപയില്‍ കൂടിയ വ്യാപാരങ്ങള്‍ക്കും ഇ-വേ ബില്‍ വേണം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)