ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങാന്‍ വൈകും: രാംചരണിനോടൊപ്പം തെലുങ്കില്‍ മാസ്സ് എന്റടര്‍ടെയ്‌നര്‍ ഒരുങ്ങുന്നു

dq,telungu movie,ramcharan

മഹാനടിയിലൂടെ തെലുങ്കില്‍ പേരെടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ടോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. തെലുങ്കു സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍ തേജയോടൊപ്പം താരം ഒരു മാസ്സ് മസാല ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടുവെന്നാണ് സിനിമ ലോകത്ത് നിന്ന് ലഭിക്കുന്ന വിവരം.

സംവിധായകന്‍ കെഎസ് ചന്ദ്രയാണ് ഇരുവരെയും പ്രധാനകഥാപാത്രമാക്കി സിനിമ ഒരുക്കുന്നത്. സിനിമയില്‍ വില്ലനായി എത്തുന്നത് ഒരു തമിഴ് സൂപ്പര്‍താരമായിരിക്കുമെന്നും സൂചനകളുണ്ട്. ദുല്‍ഖറിന് തെലുങ്കിലുള്ളതു പോലെ, രാംചരണിന് മലയാളത്തിലും ഏറെ ആരാധകരാണുള്ളത്. അതിനാല്‍ തന്നെ ചിത്രത്തിന് കേരളത്തിലും സ്വീകര്യത ലഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

അതിനിടയില്‍ ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിക്കപ്പെട്ടു, ഓഗസ്റ്റ് 11ന് ചിത്രം തീയേറ്ററില്‍ എത്തും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)