മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഡ്രാമാ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

entertainment,dramma,mohanlal

മോഹന്‍ലാലും രഞ്ജിത്തും ലോഹത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം ഡ്രാമാ എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രളയം കാരണം ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചപ്പോള്‍ ട്രയ്ലര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകളെല്ലാം മാറ്റിവെക്കുകയായിരുന്നു ഡ്രാമാ ടീം. 'കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ, പുലരി പിറക്കട്ടെ. അന്നേ ഡ്രാമാ ട്രെയ്ലര്‍ റിലീസ് ചെയ്യുന്നുള്ളൂ' എന്നാണ് അണിയറക്കാര്‍ പറഞ്ഞത്.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരടങ്ങുന്ന വന്‍ താരനിര അണിനിരക്കുന്നുണ്ട്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)