അന്താരാഷ്ട്ര നാടക മേള; ട്രാന്‍സ്‌ജെന്റേഴ്സിന്റെ 'റെയിന്‍ബോ ടോക്സ്'ശ്രദ്ധാകേന്ദ്രം

drama fest thrissur, transgenders
തൃശ്ശൂര്‍: സാംസ്‌കാരിക തലസ്ഥാനത്ത് ഇനി നാടകത്തിന്റെ പൂരം. 20 മുതല്‍ പത്തുദിവസം തൃശ്ശൂരിനെ നാട്യസാമ്രാജ്യമാക്കുന്നത് 32 നാടകങ്ങള്‍. സംഗീത നാടക അക്കാദമിയുടെ പത്താമത് അന്താരാഷ്ട്ര നാടകോത്സവമാണിത്. അന്താരാഷ്ട്ര നാടക മേളയുടെ ആദ്യ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ട്രാന്‍സ്ജന്‍ഡേഴ്സ് അവതരിപ്പിക്കുന്ന നാടകമാണ്. ട്രാന്‍സ്‌ജെന്റേഴ്സ് നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആഗ്രഹങ്ങളും തുറന്നു പറയുന്ന 'റെയിന്‍ബോ ടോക്സ്' എന്ന നാടകം ശ്രീജിത്ത് സുന്ദരത്തിന്റെ നേതൃത്വത്തിലാണ് അരങ്ങിലെത്തുന്നത്. ഇന്ന് വൈകിട്ട് ഉദ്ഘാടന നാടകത്തിന് ശേഷം ഒന്‍പത് മണിക്ക് സ്‌കൂള്‍ ഓഫ് ഡ്രാമയിലാണ് ആദ്യ അവതരണം. തൊഴിലിടങ്ങളിലും, പൊതുവഴിയിലും, സ്വന്തം വീട്ടില്‍ പോലും, ട്രാന്‍സ്ജന്‍ഡേഴ്സിനെ മാറ്റി നിര്‍ത്തുകയും പരിഹസിക്കുകയും ചെയ്യുന്ന സമൂഹത്തോടുള്ള തുറന്നുപറച്ചിലാണ് റെയിന്‍ബോ ടോക്സ് എന്ന നാടകം. വിവിധ മേഖലകളില്‍ നിന്നെത്തിയ പതിനഞ്ച് ട്രാന്‍സ്ജന്‍ഡേഴ്സ് ആണ് നാടകത്തില്‍ വേഷമിടുന്നത്. ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്സ് മാത്രം അഭിനയിക്കുന്ന നാടകത്തിലൂടെ ഇവര്‍ നേരിടുന്ന വെല്ലുവിളികളും ഇവരുടെ ആഗ്രഹങ്ങളുമാണ് ചര്‍ച്ചയാകുന്നത്. തമിഴ്നാട്ടിലെ യുവ നാടക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ശ്രീജിത്ത് സുന്ദരമാണ് നാടകം അണിയിച്ചൊരുക്കുന്നത്. ഇരുപതിന് സംഗീത നാടക അക്കാദമിയിലെ ഓപ്പണ്‍ സ്റ്റേജിലും നാടകം അവതരിപ്പിക്കും

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)