ബോളിവുഡില്‍ ചുവടുറപ്പിച്ച് ദുല്‍ഖര്‍: സോനം കപൂറിന്റെ ദി സോയ ഫാക്ടറില്‍ ദുല്‍ഖറിന്റെ റോളിതായിരിക്കും

nikita bellucci, movies, porn star
ബോളിവുഡില്‍ കാര്‍വാനിലൂടെ അരങ്ങേറ്റം കുറിക്കുന്ന ദുല്‍ഖറിനെ തേടി രണ്ടാമത് ചിത്രവും എത്തി. സോനം കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി സോയ ഫാക്ടര്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയായിരിക്കും ദുല്‍ഖര്‍ അവതരിപ്പിക്കുക. അഭിഷേക് ശര്‍മ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അനുജ് ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറിന്റെ അവകാശം സോനം കപൂര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ത്യ ആദ്യം ലോകകപ്പ് നേട്ടം കൊയ്ത 1983ല്‍ ജനിച്ച ഒരു പെണ്‍കുട്ടി പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യദേവതയായി മാറുന്നതാണ് ദി സോയ ഫാക്ടറിന്റെ ഇതിവൃത്തം. പരസ്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ഇന്ത്യന്‍ ടീമിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യം നിര്‍മ്മിക്കാനായി എത്തുന്നതും, പെണ്‍കുട്ടിയുടെ സാന്നിധ്യം ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ജയിക്കാന്‍ സഹായിക്കുന്നതുമാണ് കഥ. ഇതില്‍ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള നിഖില്‍ ഖോഡ എന്ന കഥാപാത്രമായിരിക്കും ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുക എന്നതാണ് സൂചന. സിനിമയുടെ ചിത്രീകരണം മാര്‍ച്ച്- ഏപ്രിലോടെ ആരംഭിക്കും.ഫോക്‌സ് സ്റ്റാറാണ് നിര്‍മ്മാണം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)