യജമാനനെ ആക്രമിക്കാനെത്തിയ മൂന്ന് സിംഹങ്ങളെ നായ വിരട്ടിയോടിച്ചു

dog love

അമ്രേലി: നായയാണ് മനുഷ്യന്റെ ഉറ്റസുഹൃത്ത് എന്ന് പറയുന്നത് പരമാര്‍ഥത്തില്‍ സത്യം തന്നെയാണ്. ഇത് ശരിയാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഗുജറാത്തിലെ അമ്രേലിയിലെ അംബാര്‍ഡി ഗ്രാമത്തില്‍ നടന്ന സംഭവം. മൂന്നു സിംഹങ്ങളില്‍ നിന്ന് നായ തന്റെ ഉടമസ്ഥനെ രക്ഷിച്ചാണ് നാടിന്റെ ഹീറോ ആയി മാറിയിരിക്കുന്നത്. ശനിയാഴ്ച നടന്ന സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരനായ ഭവേഷ് ഹമീര്‍ ഭര്‍വാര്‍ഡിനെയാണ് മൂന്നു സിംഹത്തില്‍ നിന്ന് നായ അതിസാഹസികമായി രക്ഷിച്ചത്.

ചെമ്മരിയാടുകളെ മേയ്ക്കലാണ് ഭവേഷിന്റെ ജോലി. ചെമ്മരിയാടുകളെ മേയ്ക്കലിനിടെയാണ് സിംഹങ്ങള്‍ ആക്രമിച്ചത്. ചെമ്മരിയാടുകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഭവേഷിന്റെ നേര്‍ക്ക് സിംഹം തിരിഞ്ഞതും കാവലാളായി വന്ന നായ കുരയ്ക്കാന്‍ തുടങ്ങി.

ഇത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവ സ്ഥലത്തേക്ക് എത്തുകയും സിംഹങ്ങള്‍ ഓടിപ്പോകുകയും ചെയ്തു. ആക്രമണത്തില്‍ ഭവേഷിന്റെ കൈയ്ക്കും പുറത്തും പരിക്കേറ്റു. നായക്ക് യാതൊരു പരിക്കും സംഭവിച്ചില്ല. ഭവേഷിനെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടയ്ക്ക്, സിംഹത്തിന്റെ സാന്നിധ്യം ഇനിയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)