നിങ്ങള്‍ സ്ഥിരമായി തുണ്ടു വിഡിയോകള്‍ കാണുന്നവര്‍ ആണോ?? വൈറലാകുന്നു യുവതിയുടെ ചോദ്യം

online sex racket, crime,
തുണ്ടു വീഡിയോകൾ ഷെയർ ചെയ്യുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പോ സ്ഥിരമായി നിങ്ങൾക്ക് അങ്ങനെ വീഡിയോ അയക്കുന്ന ഫ്രണ്ട്സോ ഇല്ലാത്തവരോ ഇനി ഉണ്ടേലും നിങ്ങൾ അങ്ങനെ ചെയ്യാത്തവരോ ആണേൽ(boys) ഒന്ന് കൈ പോകുവോ ?? ? അങ്ങനെ ഉള്ള ആരും ഇല്ലാന്ന് ഒന്ന് ഉറപ്പിക്കാൻ ആണ് ? ? ? ഈ പോസ്റ്റിന് മുൻപ് ഒരു ചോദ്യം ഇട്ടിരുന്നു…ഒരു പെൺകുട്ടി ഇങ്ങനെ പറയാമോ എന്ന് മൂക്കത്ത് വിരൽ വെച്ചവരാണ് അധികവും… ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോ അറിയാതെ ഇട്ടു പോയതൊന്നും അല്ല അതെന്ന് വ്യക്തമായി പറയട്ടെ… ? ? ഇനി കാര്യത്തിലേക്ക് വരാം… എന്ത് കൊണ്ട് അങ്ങനെ ഒരു ചോദ്യം…ഉത്തരം വളരെ ലളിതമാണ്… പേടി.. സങ്കടം… നിസ്സഹായത… അങ്ങനെ കൺമുന്നിൽ എന്തൊക്കെയോ കണ്ടിട്ടും ഇതിങ്ങനെയേ ആവൂ എന്ന് നോക്കി നിക്കേണ്ടി വരുന്ന അവസ്ഥ… Porn Videos… അതല്ല വിഷയം എന്ന് വ്യക്തമായി പറയട്ടെ.. വിശാലമായ ഇന്റർനെറ്റ് ലോകത്ത് ആർക്കും കാണാവുന്നതേ ഉള്ളൂ.. ഏതെങ്കിലും ഒരു പെൺസുഹൃത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പ് ഗാലറി ഹൈഡ് ചെയ്യാതെ കൊടുക്കാൻ എത്ര പേർക്ക് പറ്റും??? ബസിൽ യാത്ര ചെയ്യുമ്പോൾ ഗ്രൂപ്പിൽ വരുന്ന ഫോട്ടോ തുറക്കാൻ എത്ര പേർ ധൈര്യപ്പെടും… ( ചോദ്യം ആൺകുട്ടികളോടാണ്… പെൺകുട്ടികൾ അങ്ങനെ ചെയ്യില്ല എന്ന് പറയുന്നില്ല.. ചെയ്യുമായിരിക്കും.. എന്റെ അറിവിൽ അങ്ങനെ ആരെയും അറിയില്ല..) പിന്നെ നേരത്തെ പറഞ്ഞ പേടി… സങ്കടം.. നിസ്സഹായത ഇതൊക്കെ നിങ്ങൾ കാണുന്നതിനും ഷെയർ ചെയ്യുന്നതിനും അല്ല.. ഇതൊക്കെ ഷെയർ ചെയ്ത് ഷെയർ ചെയ്ത് അവസാനം കൊച്ചു കുട്ടികളിലും എത്തുന്നുണ്ട്.. അത് മാത്രമാണ് വിഷമം.. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ പോലും boys only whasapp ഗ്രൂപ്പുകൾ…പണ്ടൊക്കെ സ്കൂൾ കുട്ടികളുടെ കൈയ്യിൽ നിന്ന് CD പിടിച്ചു എന്ന് കേൾക്കുമ്പോൾ തോന്നിയിരുന്ന ഞെട്ടലിനേക്കാൾ ആയിരം ഇരട്ടി ഞെട്ടൽ തോന്നുന്നു ഇന്ന്… ഇന്നലെ കണ്ട വിഡിയോയിലെ ചേച്ചിയുടെ സൈസുമായി കൂടെ പഠിക്കുന്ന കുട്ടിയെ താരതമ്യം ചെയ്യുന്നത് കാണുമ്പോൾ.. പണ്ടൊക്കെ ചോക്ലേറ്റോ കളർ പെൻസിലോ കിട്ടുമ്പോ കണ്ടിരുന്ന തിളക്കം സണ്ണി ലിയോൺ എന്ന് കേൾക്കുമ്പോൾ കുഞ്ഞ് കണ്ണുകളിൽ കാണുമ്പോൾ…വഴിയേ നടക്കുന്ന ഓരോ പെണ്ണിനെയും അടിമുടി അളക്കുന്ന,പെണ്ണെന്നാൽ ശരീരം മാത്രമെന്ന് കരുതി വളർന്നു വരുന്ന തലമുറയെ കാണുമ്പോൾ പേടി.. നിസ്സഹായത…മുതിർന്ന ആളുകൾ കണ്ടോളൂ.. വാട്ട്സ് അപ്പ് ഒക്കെ കൊച്ചു കുട്ടികൾക്ക് വരെയുണ്ട്.. നിങ്ങൾ കാണുന്നത് 10 പേര് കൂടി കാണട്ടെ എന്ന ചിന്താഗതി മാത്രം ഒന്ന് മാറ്റിയിരുന്നെങ്കിൽ..പിന്നെ 1 കിട്ടിയാൽ നന്ദി സൂചകമായി 2 എണ്ണം തിരിച്ചിടണമെന്നുമുള്ള ചിന്തയും.. 2 എണ്ണം തികയാതെ വരുമ്പോൾ സ്വന്തം പെങ്ങളുടെ കുളി സീൻ പോലും പകർത്താൻ മടിക്കാത്ത കുട്ടികൾ… നാളെ നിങ്ങളുടെ മകനോ മകളോ ഇത്തരം ഗ്രൂപ്പിൽപ്പെടും എന്നൊന്ന് ഓർത്തിരുന്നെങ്കിൽ.. എങ്ങനെയാണ് നിങ്ങളവരെ മാത്രമായി പൊതിഞ്ഞ് സംരക്ഷിക്കാൻ പോകുന്നത്???? ? ? കടപ്പാട്‌: നീതുമോൾ ഒ യു

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)