'ചില സിദ്ധാന്തങ്ങല്‍ ലോകത്തെ തന്നെ മാറ്റി മറിക്കും'; നരേന്ദ്ര മോദിയെ ട്രോളി ദിവ്യ സ്പന്ദന

NARENDRA MODI ,TROLL,DIVYA SPANDA,NAMO

ദില്ലി: ഇന്ധനവില വര്‍ധനയില്‍ ബിജെപിയെ ട്രോളി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന.

ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങളുടെ ഉപജ്ഞാതാക്കളായ പൈതഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ തുടങ്ങിയ മഹാന്‍ന്മാര്‍ക്കൊപ്പം മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയ പോസ്റ്റാണ്, 'ചില സിദ്ധാന്തങ്ങല്‍ ലോകത്തെ തന്നെ മാറ്റി മറിക്കും' എന്ന പരിഹാസ ചുവയുള്ള അടിക്കുറുപ്പോടെ ദിവ്യ ട്വീറ്റ് ചെയ്തത്.


ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം ഇനി നമോയുമുണ്ടെന്ന് പരിഹസിച്ചാണ് ദിവ്യയുടെ ട്വീറ്റ് . പൈതഗോറസ് സിദ്ധാന്തവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും ന്യൂട്ടന്റെയും സമവാക്യവും ഇന്ധന വില വര്‍ധനയില്‍ ബിജെപിയുടെ ബാര്‍ ഡയഗ്രവുമാണ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)