എം റഷീദ് മനുഷ്യ സ്‌നേഹിയായ ചിന്തകന്‍; കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കോളമിസ്റ്റ് എം റഷീദിനെ അനുസ്മരിച്ച് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്

prayar gopalakrishnan,sabarimala,pampa river
പൊന്നാനി: മനുഷ്യ സ്‌നേഹിയായ ചിന്തകനും എഴുത്തുകാരനുമായിരുന്നു എം റഷീദ് എന്ന് പ്രമുഖ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് . കഴിഞ്ഞദിവസം സേലത്ത് മകളുടെ വീട്ടില്‍ വെച്ച് അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും വിപ്ലവകാരിയും സ്വാതന്ത്രസമരസേനാനിയുമായ എം റഷീദുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് പിടി കുഞ്ഞുമുഹമ്മദ്. അദ്ധേഹംഎം റഷീദിനെക്കുറിച്ച് ഇങ്ങനെ ഓര്‍മകള്‍ പങ്കുവെച്ചു. 'അല്‍അമീന്‍ പത്രത്തിന്റെ അന്തേവാസിയായിരുന്നു എം റഷീദും പിടി കുഞ്ഞുമുഹമ്മദിന്റെ അമ്മാവനായ അബ്ദുറഹിമാനും. ആ അടുപ്പമാണ് എന്നെ എം റഷീദിലെക്കെത്തിച്ചത്. അപകടകരമായ സത്യസന്ധനായിരുന്നു എം റഷീദ്. സ്വതന്ത്ര ചിന്തകള്‍ തിരഞ്ഞെടുത്ത എം റഷീദ് മതത്തിന്റെ പക്ഷത്ത് നിക്കാതെ വിശാലമായ മനുഷ്യ പക്ഷത്ത് നില്‍ക്കുകയായിരുന്നു ഇദ്ധേഹമെന്ന് പിടി കുഞ്ഞുമുഹമ്മദ് പായുന്നു. മകന്‍ ഗഫൂറുമായും ആ സൗഹൃദം നിലനിര്‍ത്തി . മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി സ്വന്തമായി ഒരു വഴി തിരഞ്ഞെടുക്കുകയായിരുന്നു അദ്ധേഹം. എന്‍പി മുഹമ്മദിനേക്കാളും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയത് എം റഷീദാണ്. അതുകൊണ്ടാണ് വീരപുത്രന്‍ ( മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ചുള്ള സിനിമ ) എന്ന സിനിമയുമായി എം റഷീദുമായി ചര്‍ച്ച നടത്തിയതും അനാരോഗ്യം വകവെക്കാതെ അതില്‍ അഭിനയിച്ചതും. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് വധിക്കപ്പെട്ടതല്ലെന്ന് വിശ്വസിച്ചിരുന്ന സാഹിബിന്റെ അപൂര്‍വ്വ കൂട്ടാളിയായിരുന്നു എം റഷീദ്. ശത്രുക്കള്‍ കൊന്നുകളഞ്ഞതാണ് സാഹിബിനെ എന്നാണ് അക്കാലത്ത് വിശ്വസിക്കെപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. എന്നാല്‍ തെളിവ് സഹിതം ഇതെല്ലാം തള്ളുകയായിരുന്നു എം റഷീദ് ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാല സിഗ്രി വിദ്യാര്‍ത്ഥിക്ക് സാഹിബിനെക്കുറിച്ച് പഠിക്കാന്‍ തയാറാക്കിയ പാഠപുസ്തകത്തില്‍ എം റഷീദിന്റെ ലേഖനം ഉള്‍പ്പെടുത്തിയത് യാദൃശ്ചികമല്ല. 1994 ല്‍ ഞാന്‍ ഗുരുവായൂരില്‍ മല്‍സരിച്ച കാലത്ത് എന്റെ അരികില്‍ വന്നിരുന്നു റഷീദിക്ക. അന്ന് അബ്ദുറഹിമാന്‍ സാഹിബിന്റെ തെരഞ്ഞെടുപ്പനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. സ്വന്തം നിലപാടുകള്‍ വിട്ട് വീഴ്ചയില്ലാതെ പ്രകടിപ്പിച്ചതിന് തെരഞ്ഞെടുപ്പില്‍ തോറ്റ സാഹിബിന്റെ കഥയാണ് അന്ന് എന്റെ കാതിലോതിത്തന്നത് . നര്‍മ്മത്തില്‍ പൊതിഞ്ഞ് കഥ പറയാന്‍ കഴിയുന്ന എഴുത്തുകാരനായിരുന്നു എം റഷീദ്. വിപ്ലവ ജിവിതവും സ്വാതന്ത്രസമര കാലഘട്ടവും ഒരു കഥ പോലെ നര്‍മ്മത്തില്‍ ചേര്‍ത്ത് മനോഹരമായി അവതരിപ്പിക്കും. നന്നായി ചിരിപ്പിക്കുന്ന ചിന്തകന്‍ അതാണ് ഞാന്‍ അടുത്തറിഞ്ഞ എം റഷീദ്. ഒരു മതത്തിന്റെയും വേലികള്‍ക്കകത്ത് നില്‍ക്കാതിരുന്നിട്ടും മാധ്യമതില്‍ ന്യൂനപക്ഷ വിവേചനങ്ങള്‍ക്കെതിരെ നിരന്തരം എഴുതിയതിന് കഥാകൃത്ത് പി സുരേന്ദ്രന്‍ ഒരിക്കല്‍ ഇദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കാന്‍ തയ്യാറാകാതെ മാറി നിന്നു. എരമംഗലം അല്‍ഫുര്‍ഖാന്‍ കോളേജിന്റെ പത്താം വാര്‍ഷികത്തിനായിരുന്നു ഇത്. തീവ്ര മത നിലപാടാണ് എം റഷീദി നന്നായിരുന്നു ആരോപണം. യഥാര്‍ത്ഥത്തില്‍ ഒരു മതത്തിലും വിശ്വസിക്കാത്ത യഥാര്‍ത്ഥ ഇടത് വിപ്ലവകാരിയായിരുന്നു എം റഷീദ്. ചിന്തകനായ എം റഷീദിനെ മലയാളികള്‍ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല. വിപ്ലവങ്ങള്‍ പാതിവഴിയില്‍ നേര്‍ത്തു പോയെങ്കിലും ഒപ്പം നിന്നത് മനുഷ്യ പക്ഷത്താണ്. ഒത്തിരി യാത്രകള്‍ നടത്തിയ ആ മനുഷ്യന്‍. അതിലേറെ യാത്ര ചെയ്യാന്‍ കൊതിച്ച ആ മനുഷ്യന്‍ വെളിയംകോട് എന്ന സ്വന്തം ഗ്രാമവും വിട്ട് തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് മരിച്ചതും ഒരു പക്ഷെ യാത്രയോടുള്ള ആത്മാവിന്റെയും ദേഹത്തിന്റെയും ഉപാസന കൊണ്ടാകും. നിശ്ചലമായ ആ ശരീരവും ഒടുവില്‍ ദീര്‍ഘമായൊരു യാത്ര നടത്തിയാണ് സ്വന്തം മണ്ണില്‍ ലയിച്ച് ചേര്‍ന്നത്. ' പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. ( തയ്യാറാക്കിയത് : ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)