തിരക്കഥ വാങ്ങി മോഹന്‍ലാല്‍ കൈയ്യില്‍ വച്ചിട്ട് മൂന്ന് വര്‍ഷത്തിന് ശേഷം താല്‍പര്യമില്ലെന്ന് പറഞ്ഞ് തിരികെ നല്‍കി: മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ നടക്കാതെ പോയതിനെ കുറിച്ച് ജയരാജ്

mohanlal,jayaraj

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലുമായുള്ള ചിത്രം നടക്കാതെ പോയത് തനിക്ക് പറ്റിയ ഒരു തെറ്റ് കാരണമാണെന്ന് സംവിധായകന്‍ ജയരാജ് . ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 'ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് മുടങ്ങുകയായിരുന്നു.

കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്' ജയരാജ് പറഞ്ഞു.

പിന്നീട് പല ചിത്രങ്ങളുടെയും തിരക്കഥകളുമായി മോഹന്‍ലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം താല്‍പര്യം കാണിച്ചില്ലെന്നും. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ തിരക്കഥ നല്‍കിയപ്പോള്‍ മൂന്ന് വര്‍ഷം കയ്യില്‍ വച്ച ശേഷം താല്‍പര്യമില്ലെന്ന് പറഞ്ഞ് തിരികെ നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വീരത്തിന്റെ തിരക്കഥയുമായും മോഹന്‍ലാലിനെ സമീപിച്ചതായി ജയരാജ് പറഞ്ഞു. മോഹന്‍ലാലിനെ വച്ച് താന്‍ ചെയ്യുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും അദ്ദേഹം സമ്മതിച്ചാല്‍ ഇനിയും അത് സംഭവിക്കാമെന്നും അദ്ദേഹം അറിയിച്ചു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)