ദിനോസര്‍ അസ്ഥികൂടം ലേലത്തിന്; ഒമ്പത് മീറ്റര്‍ നീളമുള്ള അസ്ഥികൂടത്തിന്റെ വില കേട്ടാല്‍ കണ്ണുതള്ളും

dinosaur skeleton,auction

ന്യൂയോര്‍ക്ക്: മാംസഭുക്ക് വിഭാഗമായ തെറോപോഡില്‍പ്പെട്ട ദിനോസറിന്റെ അസ്ഥികൂടം ഫ്രാന്‍സില്‍ ലേലത്തിന്. അടിസ്ഥാന വിലയായി ഏതാണ്ട് 18 ലക്ഷം യൂറോയാണ് ഉദ്ദേശിക്കുന്നത്. 2013ല്‍ അമേരിക്കയിലെ വ്യോമിംഗില്‍ നിന്നാണ് ദിനോസര്‍ ഫോസില്‍ കണ്ടെടുത്തത്. ഏതാണ്ട് ഒമ്പത് മീറ്റര്‍ നീളമുണ്ട് ഈ അസ്ഥികൂടത്തിന്.

ലേലത്തിനു അടിസ്ഥാന വിലയായി നിശ്ചയിച്ച തുകയില്‍ കൂടുതല്‍ ഓഫര്‍ ചെയ്യുന്നവര്‍ക്ക് ദിനോസറിന്റെ അസ്ഥികൂടം സ്വന്തമാക്കാം. ലേലത്തിന് ആവശ്യമായി നിയമനടപടികള്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിനാല്‍ ജൂണ്‍ മാസത്തിലെ ലേലം ഉണ്ടാവുകയുള്ളു.

അസ്ഥികൂടത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ലഭിച്ചിട്ടില്ല. 70 ശതമാനം ഭാഗങ്ങളുള്ള ഫോസില്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഈ അസ്ഥികൂടുമാവട്ടെ, ഇപ്പോള്‍ ഒരു ബ്രിട്ടീഷ് വ്യവസായിയുടെ ഉടമസ്ഥതയിലാണ്.

ഫോസിലിന്റെ നിജസ്ഥിതി, കാലം എന്നിവ സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകള്‍ക്കും ശേഷമാണ് ഇതിനെ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ഫ്രാന്‍സിലെ ലിയോണ്‍ സിറ്റിയിലാണ് നിലവില്‍ ദിനോസറിന്റെ അവശിഷ്ടങ്ങളുള്ളത്. ഇതു താമസിയാതെ ഈഫല്‍ ടവറിലേക്ക് മാറ്റിയേക്കും. ലേലം അവിടെ വച്ചു നടത്താനാണ് സാധ്യത.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)