ഈ ഹോട്ടലില്‍ അതിഥികളെ സ്വീകരിക്കുന്നത് മനുഷ്യരല്ല, മറിച്ച് ദിനോസറുകളാണ്

world,weird,dinausor

ടോക്യോ: ജപ്പാനിലെ ഈ പ്രശസ്തമായ ഹോട്ടലിലെത്തുന്നവര്‍ ആദ്യമൊന്ന് അമ്പരക്കും. കാരണം ഇവിടെയെത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് റോബോട്ടുകളാണ്. വെറും റോബോട്ടല്ല റിസപ്ഷനിലിരിക്കുന്നത് ദിനോസര്‍ റോബോട്ടാണ്. ഹെന്‍ നാ ഹോട്ടലിലാണ് ഇത്തരത്തില്‍ അതിഥികളെ സ്വീകരിക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചിരിക്കുന്നത്. ഹെന്‍ നാ എന്നാല്‍ ജപ്പാനിലര്‍ത്ഥം അപരിചിതം എന്നാണ്.

ഇവിടെയെത്തുന്നവരെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതുവരെ റോബോട്ടുകളാണ്. ഈ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കടന്നാല്‍ ജുറാസിക് പാര്‍ക്ക് സിനിമ പോലെയാണ്. ഇവിടെ ദിനോസറിനോട് കാര്യം പറഞ്ഞാല്‍ മതി. ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഇതില്‍ ഏതുഭാഷ വേണെലും തെരഞ്ഞെടുക്കാം. ബാക്കിയെല്ലാ കാര്യങ്ങളും ഈ റോബോട്ട് നോക്കിക്കോളും.

ഹെന്‍ നാ ഹോട്ടലിലെ ഈ റോബോട്ടുകള്‍ അതിഥികള്‍ക്ക് ആദ്യമൊരു പരിഭ്രമമുണ്ടാക്കുമെങ്കിലും പിന്നെയത് കൗതുകത്തിന് വഴിമാറും. 2015-ല്‍ നാഗസാക്കിയിലാണ് ഹെന്‍ നാ ഹോട്ടല്‍ തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന ഹോട്ടലും ഒരുപക്ഷേ ഇതായിരിക്കാം. റോബോട്ട് സംവിധാനത്തിലൂടെ തൊഴിലാളി ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ സഹായിക്കുന്നുണ്ടെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പറയുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)