'ഇതിലും മികച്ച വിവാഹവസ്ത്രം സ്വപ്നങ്ങളില്‍ മാത്രം'; വധുവിന്റെ വേഷം കണ്ട് അമ്പരന്നത് മദ്യപാനികള്‍

World,Weird,different wedding dress

എഡിന്‍ബര്‍ഗ്: ലോകത്ത് എല്ലാവരും തങ്ങളുടെ വിവാഹദിനത്തില്‍ ലുക്കിലെത്താനാകും ശ്രദ്ധിക്കുക. ഏറ്റവും കൂടുതല്‍ വൈവിധ്യമാര്‍ന്ന ഫാഷനുകള്‍ പരീക്ഷിക്കപ്പെടുന്നതും വിവാഹ ദിവസങ്ങളിലാണ്. അത് വധുവിന്റെയും വരന്റെയും വേഷത്തിലാണെങ്കില്‍ പറയുകയും വേണ്ട. അത്തരത്തില്‍ പുത്തന്‍ ഡിസൈനിലുള്ള വിവാഹവേഷത്തിലൂടെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് കെറി മക്മില്ലന്‍ എന്ന സ്‌കോട്ടിഷ് യുവതി.


കെറിയുടെ വിവാഹ വേഷം മദ്യപ്യന്‍മാര്‍ കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. കാര്യം വേറെയൊന്നുമല്ല  50 ഗ്ലാസുകളില്‍ മദ്യം ഉള്‍കൊള്ളുന്ന രീതിയിലുള്ള ഡിസൈന്‍ ഫാഷന്‍ വിവാഹവസ്ത്രമാണ് കെറി മക്മില്ലണ്‍ വിവാഹദിനത്തില്‍ അണിഞ്ഞത്. സ്റ്റീലുകൊണ്ട് നിര്‍മ്മിച്ച നാല് നിരയില്‍ 50 ഗ്ലാസുകള്‍ വയ്ക്കാവുന്ന തരത്തിലാണ് വിവാഹ വസ്ത്രം.

മെറ്റല്‍ ഫ്രെയിം ഉണ്ടാക്കി അതിനകത്ത് വസ്ത്രവുമായി കയറി നില്‍ക്കാവുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ വിവാഹ ശേഷം ഈ സ്വപ്ന വസ്ത്രം  മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള പദ്ധതിയിലാണ് കെറി മക്മില്ലന്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)