ചാന്ദ്ര യാത്രികര്‍ കണ്ടത് പറക്കും തളികയോ? ഇന്നും ചുരുളഴിയാത്ത രഹസ്യമായി ബഹിരാകാശത്തെ 'അജ്ഞാത വെളിച്ചം'

EDWIN ALDRIN

ചന്ദ്രനില്‍ ആദ്യമായി ഇറങ്ങിയതിന്റെ അന്‍പതാം വാര്‍ഷികമാണ് അടുത്ത വര്‍ഷം. യുഎസിന്റെ ചാന്ദ്ര ദൗത്യത്തില്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യന്‍ എന്ന ഖ്യാതി അങ്ങനെ നീല്‍ ആംസ്ട്രോങ് സ്വന്തമായി. ഏറ്റവും അടുത്ത് അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ആ ചാന്ദ്രയാത്രയെ ചുറ്റിപ്പറ്റിയുള്ളതാണ്.

1969ല്‍ അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്കു പോകുമ്പോള്‍ താന്‍ കണ്ട ഒരു കാഴ്ചയെപ്പറ്റി ആല്‍ഡ്രിന്‍ വിവരിച്ചിരുന്നു. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ റോക്കറ്റില്‍ നിന്നു വേര്‍ പിരിഞ്ഞ് പേടകം ഒറ്റയ്ക്കായ സമയത്തായിരുന്നു അത്.

പേടകത്തിനു സമാന്തരമായി ഒരു 'അജ്ഞാത' വെളിച്ചവും സഞ്ചരിക്കുന്നു എന്നതായിരുന്നു കാഴ്ച. ഏറെ നേരത്തേക്ക് അത് ഒപ്പമുണ്ടായിരുന്നു. 'അജ്ഞാത' വെളിച്ചം എന്നു തന്നെയാണ് അതിനെ പിന്നീട് ഭൂമിയിലെത്തിയപ്പോള്‍ ആല്‍ഡ്രിന്‍ വിശേഷിച്ചത്.

എന്നാല്‍ 'അജ്ഞാതം' എന്ന വാക്കിനെ പറക്കുംതളികാ പ്രേമികള്‍ ഏറ്റെടുക്കുകയായിരുന്നു. ആല്‍ഡ്രിന്‍ കണ്ടത് വെളിച്ചമല്ല ഭൂമിയില്‍ നിന്നുള്ള അതിഥികളെ നിരീക്ഷിക്കാനെത്തിയ യുഎഫ്ഒ ആണെന്നായിരുന്നു അവരുടെ വാദം. ഇതുമായി ബന്ധപ്പെട്ടു നാസ കൂടുതല്‍ വിശദീകരണം പുറത്തുവിടാത്തതും സംശയം കൂട്ടി.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)