ഐപിഎല്ലില്‍ ഡല്‍ഹിക്ക് ജയം

ipl


മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് സീസണിലെ ആദ്യ ജയം. മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി അവസാന ഓവറിന്റെ അവസാന പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജേസണ്‍ റോയ് പുറത്താകാതെ 53 പന്തില്‍ 91 റണ്‍സ് നേടി. ഋഷഭ് പന്ത് 47 റണ്‍സെടുത്തു.

ഡല്‍ഹിക്കെതിരേ മുംബൈ ഇന്ത്യന്‍സിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. സൂര്യ കുമാര്‍ യാദവ് ( 53), എവിന്‍ ലൂയിസ് (48), ഇഷാന്‍ കിഷന്‍ (44) എന്നിവരുടെ ബാറ്റിംഗാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)