പ്രളയത്തില്‍ കേരളത്തെ താങ്ങിനിര്‍ത്തുന്ന മത്സ്യത്തൊഴിലാളികളും ആകാശത്തുനിന്ന് താങ്ങിയെടുക്കുന്ന ഹെലികോപ്ടറും... കലാസൃഷ്ടിയിലൂടെ നന്ദി അറിയിച്ച് ഡാവിഞ്ചി സുരേഷ്

kerala,stories,memento,rain

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളം. സ്വന്തം ജീവന്‍ പണയംവെച്ചും രാവും പകലും വിശ്രമമില്ലാതെയാണ് പലരും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. സൈന്യത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും അഭിനന്ദനമറിയിച്ച് ലോകത്തിന്റെ പല ഭാഗത്ത് നിന്നും സാധാരണക്കാര്‍ക്ക് പുറമെ പ്രമുഖരും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ തന്റെ കലാസൃഷ്ടിയിലൂടെ കേരളക്കരയ്ക്ക് പിന്തുണയും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചും പ്രശസ്ത കലാകാരന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഡാവിഞ്ചി സുരേഷ് രംഗത്തെത്തിയിരിക്കുന്നു. ഒരു ജനതയോട് മുഴുവന്‍ നന്ദിയും കടപ്പാടും ഉറക്കെ വിളിച്ചു പറയുന്നതാണ് ഈ കലാസൃഷ്ടി.

No automatic alt text available.

പ്രളയത്തില്‍ കേരളത്തെ താങ്ങിനിര്‍ത്തുന്ന മത്സ്യത്തൊഴിലാളികളും ആകാശത്തുനിന്ന് താങ്ങിയെടുക്കുന്ന ഹെലികോപ്ടറുമാണ് ഈ ശില്‍പത്തിലുള്ളത്.
ഫേസ്ബുക്കിലൂടെയാണ് തന്റെ നന്ദി ലോകര്‍ക്ക് മുന്നില്‍ ഈ കലാകാരന്‍ എത്തിച്ചത്.

ഡാവിഞ്ചി സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;

'ഒരു ദുരന്തത്തിന്റെ ഓര്‍മയ്ക്ക്.. ഒട്ടേറെ പേരെ ദുരിതകയത്തിലാക്കിയ പ്രളയ ദുരന്തം...ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക് വഹിച്ചവരെ എങ്ങനെ മറക്കാനാകും...ഇന്ത്യന്‍ സൈന്യത്തിനും കടലിന്റെ മക്കള്‍ക്കും ഈ ശില്‍പം സമര്‍പ്പിക്കുന്നു..'


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)