മകളെ കാണാനില്ലെന്ന പരാതിയുമായി യുവതി സ്റ്റേഷനില്‍ എത്തി, പോലീസ് കണ്ടെത്തിയ പതിനേഴുകാരിയായ മകള്‍ പറഞ്ഞത് ഞെട്ടിക്കുന്ന കഥകള്‍: അമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

crime,daughter missing,mother,arrested


തിരുവനന്തപുരം: സ്വന്തം മകളെ കാണാനില്ലെന്ന പരാതിയുമായി 35കാരിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അവസാനം വാദിയെ തന്നെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പും ചേര്‍ത്തു. തിരുവനന്തപുരം സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയാണ് കേസിലെ വില്ലന്‍.

വെളളറട കുന്നത്ത്കാലില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് മകളെ കാണാനില്ലെന്ന് വെള്ളറട പോലീസിന് പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ച പോലീസ് ബന്ധുവിന്റെ വീട്ടില്‍ നിന്നു പെണ്‍കുട്ടിയെ കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പരപുരുഷ ബന്ധമുള്ള അമ്മ വീട്ടിലെത്തുന്ന അന്യപുരുഷന്‍മാരുടെ ഇഷ്ടത്തിന് വഴങ്ങാന്‍ മകളോടു പറയുമായിരുന്നു. മകളുടെ മുന്നില്‍വച്ച് പോലും അമ്മ കാമുകന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നത്രേ. ഇതോടെ ഗത്യന്തരമില്ലാത്തതിനാല്‍ ആണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി.

അമ്മയുടെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍ പോയ കാമുകനെ പിടികൂടാന്‍ സൈബര്‍ പോലീസിന്റെ സേവനം തേടിയിട്ടുള്ളതായി സി ഐ അജിത്കുമാര്‍ പറഞ്ഞു. പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവതിയും മകളും മാസങ്ങള്‍ക്കു മുമ്പാണ് കുന്നത്ത്കാലില്‍ വാടയ്ക്ക് താമസിക്കുന്നതിന് എത്തിയത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)