ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

LIPSTICS

ലിപ്സ്റ്റിക് ഉപയോഗം ഇന്ന് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലും വിപണിയില്‍ സുലഭമാണ് ലിപിസ്റ്റിക്കുകള്‍. ബ്രാന്റഡ് തന്നെ ഉപയോഗിക്കുന്നവരാണ് ഏറെപ്പേരും.

എന്നാല്‍ ലിപ്സ്റ്റിക്കില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക്/ സ്ത്രീകള്‍ക്ക് അറിയില്ല. ലിപ്സ്റ്റിക് ദിവസവും ഇടുന്ന സ്ത്രീകള്‍ ജീവിതത്തില്‍ ഒന്നര കിലോയോളം അത് അകത്താക്കുന്നുണ്ടെന്നാണ് കണക്ക്.

ഇതിനാല്‍ പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ പല ഭാഗങ്ങളെയും മോശമായി ബാധിക്കാം. കരളിനെയും വൃക്കയെയും വരെ ഈ ഘടകങ്ങള്‍ ബാധിക്കും. ത്വക്ക് രോഗങ്ങള്‍ വരാനും അലര്‍ജിയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ലിപ്സ്റ്റിക് ഉപയോഗം കഴിഞ്ഞതിന് ശേഷം വായ് നന്നായി കഴുകുക.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)