നൃത്തം ചെയ്ത് റോബോട്ടുകള്‍ സ്വന്തമാക്കിയത് ഗിന്നസ് റെക്കോഡ്

robot dance

ഏറ്റവുമധികം റോബോട്ടുകള്‍ ഒരുമിച്ച് നൃത്തം ചെയ്ത റെക്കോഡ് ഇനി ഇറ്റലിക്ക്. 1,372 കുഞ്ഞന്‍ റോബട്ടുകളാണ് സംഗീതത്തിനൊപ്പം ഒരുമയോടെ നൃത്തമാടി ഗിന്നസ് റിക്കാര്‍ഡില്‍ കയറിപ്പറ്റിയത്. 2016 മുതല്‍ ഏറ്റവുമധികം റോബട്ടുകള്‍ ഒരുമയോടെ നൃത്തം ചെയ്ത് റെക്കോഡ് നേടുന്ന പ്രവണത ഏറിവരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചൈനയില്‍ 1,069 ഡോബി മെഷീനുകള്‍ ഒരുമിച്ചു നൃത്തം ചെയ്ത് റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പഴങ്കഥയായത്. ആല്‍ഫ 1എസ് റോബോട്ടുകളെ ഉപയോഗിച്ചാണ് ഇറ്റലിയില്‍ നൃത്തം സംഘടിപ്പിച്ചത്.

കേവലം 40 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള റോബോട്ടിനെ അലുമിനിയം അലോയിയില്‍ പ്ലാസ്റ്റിക് കോട്ടിംഗ് നല്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ യുബിടെക് ആണ് ഇതിന്റെ നിര്‍മാണം. 2016ല്‍ ആദ്യ റിക്കാര്‍ഡ് സൃഷ്ടിച്ച റോബോട്ടുകളുടെ നിര്‍മാണത്തിലും യുബിടെക്കിനു പങ്കുണ്ടായിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)