ദബാംഗ് 3 അടുത്ത വര്‍ഷം; ആരാധകര്‍ക്ക് ഉറപ്പ് നല്‍കി സല്‍മാന്‍ ഖാന്‍

salman khan,dabang,entertainment

എട്ട് വര്‍ഷം മുന്‍പാണ് സല്‍മാന്‍ ഖാന്റെ കരിയര്‍ ഹിറ്റുകളില്‍ ഇടം നേടിയ ദബാംഗ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ചള്‍ബുള്‍ പാണ്ഡെ എന്ന പൊലീസ് ഉദ്യോഗസ്ഥനായി താരം തകര്‍ത്തഭിനയിച്ചു. ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദബാംഗ്.

അഭിനവ് കശ്യപ് സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിയെഴുതി മഹാവിജയമായി. ചിത്രത്തിന്റെ രണ്ടാം ഭാഗവും വന്‍ വിജയമായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ട്വിറ്ററില്‍ എഴുതിയ കുറിപ്പിലാണ് സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നുണ്ടെന്ന ഉറപ്പ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)