നോട്ട് അസാധുവാക്കലിന് ശേഷമുള്ള കറന്‍സി വിതരണം പഴയ നിലയിലായതായി ആര്‍ബിഐ

currency circulation, pre-demonetization level, rbi data
മുംബൈ: കറന്‍സി വിതരണം നോട്ട് അസാധുവാക്കലിനുമുമ്പുള്ളതിന് ഏറെക്കുറെ സമാനമായതായി ആര്‍ബിഐ. 2018ഫെബ്രുവരി 16വരെയുള്ള കണക്കുപ്രകാരം നോട്ട് അസാധുവാക്കുന്നതിനുമുമ്പത്തെ കാലയളവിലുള്ളതിന്റെ 98.94ശതമാനം കറന്‍സിയും വിപണിയിലെത്തി. 2016 നവംബര്‍ നാലിലെ കണക്കുപ്രകാരം 17.97 ട്രില്യണ്‍(1,79,7000 കോടി) രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2017 ജനുവരി ആറിലെത്തിയപ്പോള്‍ 8.98 ട്രില്യ(8,98,000കോടി)ണായി ഇത് ചുരുങ്ങി. നോട്ട് അസാധുവാക്കിയെങ്കിലും 98.96ശതമാനം മൂല്യമുള്ള നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് 2017 ജൂണില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)