കൊച്ചി: നടന്‍ റിസബാബ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്.
കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം.
പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി 2014 മെയ് മാസത്തില്‍ വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ വാങ്ങി. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണ അവധി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് കേസ്.
Discussion about this post