ഇവിടെ കണ്ണീരിന് പൊന്നും വില; കരഞ്ഞു കാശുണ്ടാക്കുന്ന ഘാനയിലെ കരച്ചില്‍ സംഘങ്ങളുടെ ജോലി മരണവീട്ടില്‍ കണ്ണീരൊഴുക്കല്‍

GHANA

ലോകത്ത് കരഞ്ഞുകൊണ്ട് ചിരിക്കുന്നവരുണ്ടെങ്കില്‍ അത് ഘാനക്കാരായിരിക്കും. കാരണമെന്തെന്നല്ലേ? അവര്‍ കണ്ണീര്‍ വിറ്റു ജീവിക്കുകയാണ്. കരച്ചില്‍ ഉപജീവനമാക്കിയവരാണ് ഘാനക്കാര്‍. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കരച്ചില്‍ സംഘങ്ങളുള്ളതെന്നാണു റിപ്പോര്‍ട്ടുകള്‍. അവിടെ പ്രത്യേക സംഘടന പോലുമുണ്ട് ഇക്കൂട്ടര്‍ക്ക്.

ഘാനന്‍ നിവാസികള്‍ കല്യാണത്തേക്കാള്‍ ആഡംബരമായി നടത്തുന്ന മൃതസംസ്‌കാര ചടങ്ങുകളാണ് കരച്ചില്‍ സംഘങ്ങളുടെ ചാകര. ഉറ്റവരും ഉടയവരും മരിക്കുമ്പോള്‍ ബന്ധുക്കള്‍ കരയുന്നത് കുടുംബ മഹിമയുടെ അടയാളമായാണ് ഘാനയിലുളളവര്‍ കാണുന്നത്. പക്ഷേ, പല സമ്പന്ന കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ ബന്ധുക്കള്‍ മരിക്കുമ്പോള്‍ കരച്ചില്‍ വരാറില്ല.

അവിടെയാണ് കരച്ചില്‍സംഘങ്ങളുടെ പ്രസക്തി. അഞ്ചോ പത്തോ പേര്‍ അടങ്ങിയ സംഘമെത്തി കരഞ്ഞു കണ്ണീരൊഴുക്കി ചടങ്ങു കൊഴുപ്പിക്കും. ഇവരുടെ അലമുറ കേള്‍ക്കുമ്പോള്‍ അതുവരെ കരയാന്‍ കഴിയാതിരുന്നവര്‍ക്കും ചിലപ്പോള്‍ കണ്ണുനിറഞ്ഞേക്കാം. കൂടുതല്‍ ഉച്ചത്തില്‍ കരയുന്നതിന് അതിനനുസരിച്ചു സംഘാംഗങ്ങള്‍ കൂടുതല്‍ റേറ്റ് വാങ്ങും.

കരച്ചിലും മൂക്കുപിഴിച്ചിലുമൊന്നുമില്ലാതെ ശവസംസ്‌കാരത്തിന് ഒരു ഇതില്ല എന്നു കരുതുന്ന ഘാനയിലെ സന്പന്നര്‍ക്കു റേറ്റ് എത്ര കൂടിയാലും പ്രശ്‌നമില്ലത്രേ. എല്ലാ ദിവസവും ഒരു മരണമെങ്കിലും ഉള്ളതിനാല്‍ മറ്റു ജോലിക്കൊന്നും ഇപ്പോള്‍ പോകാറില്ലെന്നു കുമാസി ഫണറല്‍ ക്രൈയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ അവോ യാഡോംഗ് പറയുന്നു. കരച്ചിലിനു ശബ്ദം പോരായിരുന്നുവെന്നു പരാതി പറഞ്ഞു വിളിക്കുന്നവരില്‍ ചിലര്‍ വഴക്കിടാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)